»   » സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല, ഇത്തരക്കാരെ തൂക്കിക്കൊല്ലാത്തതെന്താണെന്ന് കാളിദാസ് ജയറാം

സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല, ഇത്തരക്കാരെ തൂക്കിക്കൊല്ലാത്തതെന്താണെന്ന് കാളിദാസ് ജയറാം

Posted By: വേണിക അക്ഷയ്‌
Subscribe to Filmibeat Malayalam

യാത്രയ്ക്കിടെപ്രമുഖ സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ ലോകം ഒന്നടങ്കം ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിട്ടുണഅട്. യുവനിരയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് കാളിദാസ് ജയറാം. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജയറാം പാര്‍വതി ദമ്പതിമാരുടെ മൂത്തപുത്രനായ കാളിദാസ് ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരമാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ജയറാമിന്റെ മകന്‍ തന്നെയായാണ് കണ്ണന്‍ എന്ന കാളിദാസ് സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. ചിത്രത്തിലെ കൊച്ചുമിടുക്കനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്കു കഴിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്റെ വീട് അപ്പൂന്റേം എന്ന സിബിമലയില്‍ ചിത്രത്തിലൂടെ കാളിദാസന്‍ വീണ്ടും രംഗത്തുവന്നത്. ബാലതാരത്തില്‍ നിന്നും മാറി സിനിമയില്‍ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് കാളിദാസന്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ പാട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞതാണ്.

ശക്തമായ പ്രതികരണവുമായി കാളിദാസ്

കൊച്ചിയില്‍ സിനിമാതാരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കാളിദാസന്‍ രംഗത്തെത്തി. ഫേസ്ബുക്കിലാണ് കാളിദാസ് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

തൂക്കിക്കൊല്ലാത്തതില്‍ അത്ഭുതമുണ്ട്

ആക്രമിച്ചവരെ മനുഷ്യരായി കണക്കാക്കാന്‍ കഴിയില്ല. കാരണം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് അവര്‍. ഇത്തരക്കാരെ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ലെന്നില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ടെന്നും കാളിദാസ് കുറിച്ചിട്ടുണ്ട്.

അത്തരക്കാര്‍ മനുഷ്യരല്ല

സ്ത്രീകളെ ആക്രമിക്കുന്നവരെ തൂക്കിക്കൊല്ലണം. അവരെ മനുഷ്യരായി കാണാന്‍ കഴിയില്ല. ശരിക്കും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.

പ്രതികരണവുമായി പ്രമുഖര്‍

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ഭാമ, മീര നന്ദന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

പുരുഷനെന്ന നിലയില്‍ തല കുനിക്കുന്നു

നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജ്. ഒരു പുരുഷനെന്ന നിലയില്‍ താന്‍ തലകുനിക്കുന്നെന്നും, സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് സിനിമാനടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഹണിബീ2 സിനിമയുടെ ഡബ്ബിംഗിനു വേണ്ടി പോവുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

English summary
Kalidas jayaram's facebook post about actress attack.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam