താരപുത്രന്മാരാണോ ഭാഗ്യം? പ്രണവ് മോഹന്‍ലാലിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ്!!
കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കഴിഞ്ഞത്. പൂമരത്തിന് ശേഷം കാളിദാസ് അഭിനയിക്കുന്ന സിനിമ ഏതാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. അതിന് ഉത്തരം താരപുത്രന്‍ തന്നെ നല്‍കിയിരിക്കുകകയാണ്.
ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ജിത്തു ജോസഫിനൊപ്പമുള്ള സിനിമയായിരിക്കും തന്റെ രണ്ടാമത്തെ സിനിമയെന്ന് കാളിദാസ് പറഞ്ഞിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് കാളിദാസ് പറയുന്നത്.

കാളിദാസിന്റെ സിനിമ
സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാളിദാസ് നായകനായി അഭിനയിച്ച പൂമരം റിലീസിനെത്തുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ തിയറ്ററുകളില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പൂമരത്തിന്റെ ഓളം തീരുന്നതിനിടെ അടുത്ത സിനിമയെ കുറിച്ച് കാളിദാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് കാത്തിരിക്കാന്‍ ഒരു അഡാറ് സിനിമയായിരിക്കും അടുത്തതെന്ന സൂചനകളാണ് വന്നിരിക്കുന്നത്.

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
തന്റെ മലയാളത്തിലെ രണ്ടാമത്തെ സിനിമയെ കുറിച്ച് കാളിദാസ് പറയുന്നതിങ്ങനെയാണ്. എന്റെ അടുത്ത മലയാള സിനിമ ഏതാണെന്ന്് സോഷ്യല്‍ മീഡിയയിലൂടെ നിരവധി സുഹൃത്തുക്കള്‍ ചോദിക്കാറുണ്ടായിരുന്നു. ഇനി ജിത്തു ജോസഫിനൊപ്പമാണ് താന്‍ അഭിനയിക്കുന്നതെന്ന് തുറന്ന് പറയുകയാണ്. ഉടന്‍ തന്നെ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിടാമെന്നും ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും കാളിദാസ് പറയുന്നു.

അടുത്ത സിനിമ
ജിത്തു ജോസഫിനൊപ്പമുള്ള സിനിമയെ കുറിച്ച് മാത്രമല്ല താരപുത്രന്‍ നായകനാവുന്ന അടുത്ത സിനിമയെ കുറിച്ചും കാളിദാസ് പറഞ്ഞിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നതെന്ന കാര്യം നിങ്ങള്‍ മുന്‍പ് തന്നെ അറിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, നേരം എന്നീ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പ്രമുഖരായ രണ്ട് സംവിധായകരോട് ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും കാളിദാസ് പങ്കുവെച്ചിരിക്കുകയാണ്.

അല്‍ഫോണ്‍സിന്റെ സിനിമ
അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിച്ച തോബാമ ഏപ്രില്‍ അവസാനമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ആദ്യ രണ്ട് സിനിമകളില്‍ നിവിന്‍ പോളിയായിരുന്നു നായകനെങ്കില്‍ ഇത്തവണ കാളിദാസ് ആണ്. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. പോളി ജൂനിയര്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ആദിയ്ക്ക് ശേഷം
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദിയായിരുന്നു ജിത്തു ജോസഫിന്റെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നതിനാല്‍ ആദി വലിയ പ്രമോഷനോട് കൂടിയായിരുന്നു റിലീസ് ചെയ്തിരുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്‌സ്ബസ്റ്റര്‍ സിനിമയായിരുന്നു ആദി.

ബോളിവുഡിലേക്ക്
ജിത്തു ജോസഫ് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ആദിയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നത് ബോളിവുഡ് സിനിമയാണ്. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് നായകന്മാരായി അഭിനയിക്കുന്ന സിനിമ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സിനിമയ്്ക്ക് ശേഷമായിരിക്കും കാളിദാസിന്റെ സിനിമ ആരംഭിക്കാന്‍ പോവുന്നത്.


Click it and Unblock the Notifications