കാളിദാസ് 110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

By Aswathi

കാളിദാസിലൂടെ ഒരു താരപുത്രന്‍കൂടെ നായകനായെത്തുന്നു. മലയാളത്തിലല്ലെങ്കില്‍ കൂടെ കാളിദാസിന്റെ വരവ് മലയാളികള്‍ക്കും ആഘോഷം തന്നെ. 'കൊച്ചു കൊച്ചു സന്തോഷങ്ങളിലും' 'എന്റെ വീട് അപ്പീന്റെയും' എന്ന ചിത്രത്തിലും കണ്ട കാളിദാസല്ല ഇപ്പോള്‍. ഇടക്കാലത്ത് നല്ല വണ്ണം വച്ചിരുന്നെങ്കിലും സിനിമയിലേക്കുള്ള മടങ്ങിവരവില്‍ മെലിഞ്ഞ്, ബോഡി ഫിറ്റ് ചെയ്ത് സുന്ദരനായിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടിയാണോ വണ്ണം കുറച്ചതെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നാണ് കാളിദാസ് പറഞ്ഞത്. ഫിറ്റ്‌നസിന് അത് ആവശ്യമാണ്. കോളേജില്‍ പഠിക്കുമ്പോള്‍ 110 കിലോ ഭാരമുണ്ടായിരുന്ന കാളിദാസ് ഇപ്പോള്‍ 71 കിലോ മാത്രമെ ഉള്ളൂ പോലും. ഒമ്പത് മാസത്തോളം വര്‍ക്കൗട്ട് ചെയ്താണ് ഇപ്പോഴുള്ള രൂപത്തിലെത്തിയതെന്നും കാളിദാസ് പറഞ്ഞു. മലയാളിയായ സുരേഷാണ് ട്രെയ്‌നര്‍. ജിമ്മില്‍ പോകുന്നതിന് പുറമെ ഡയറ്റിങുമുണ്ടായിരുന്നു. ബര്‍ഗര്‍, പിറ്റ്‌സ പോലുള്ള സാധനങ്ങള്‍ മെനുവില്‍ നിന്നും ഒഴിവാക്കി.

ഇത് കഠിനാദ്ധ്വാനം

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

കാളിദാസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പഴയ ഫോട്ടോ. കോളേജില്‍ പഠിക്കുമ്പോള്‍ 110 കിലോ ഭാരമുണ്ടായിരുന്ന കാളിദാസ് ഇപ്പോള്‍ 71 കിലോ മാത്രമെ ഉള്ളൂ പോലും. ഒമ്പത് മാസത്തോളം വര്‍ക്കൗട്ട് ചെയ്താണ് ഇപ്പോഴുള്ള രൂപത്തിലെത്തിയതെന്നും കാളിദാസ് പറഞ്ഞു.

തമിഴ് സിനിമയിലൂടെ

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

'നടുവിലെ കൊഞ്ചം പാക്കോതെ കാണോം' എന്ന സിനിമ സംവിധാനം ചെയ്ത ബാലാജി ധരണീധര്‍ ഒരുക്കുന്ന 'ഒരു പക്ക കഥൈ' എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. നായികയെ തീരുമാനിച്ചിട്ടില്ലെന്നും ഒരു പ്രണയകഥയാണെന്നും കാളിദാസ് അറിയിച്ചു.

എന്തിത്ര വൈകി?

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

ബാലതാരമായി മലയാളത്തില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് പഠനത്തിരക്കുകള്‍ കാരണം വിട്ടുനില്‍ക്കേണ്ടി വന്നു. ചെന്നൈയില്‍ ബി എസ് സി വിഷ്വല്‍ കമ്യൂണിക്കേഷനാണ് പഠിച്ചത്. സിനിമ തന്നെയായിരുന്നു ലക്ഷ്യം. പഠിത്തം കഴിയട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

ആഷിഖ് അബുവിന്റെ ചിത്രത്തില്‍?

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

അങ്ങനെ ഒരു വാര്‍ത്ത തനിക്കും കേട്ട് കേള്‍വി മാത്രമാണെന്നാണ് കാളിദാസ് പ്രതികരിച്ചത്. വന്ന കഥകളെല്ലാം തമിഴില്‍ നിന്നാണ്. മലയാളത്തില്‍ നിന്നൊന്നും വന്നിട്ടില്ലെന്നും കാളിദാസ് അറിയിച്ചു.

മലയാളത്തിലേക്കില്ലേ

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

മാതൃഭാഷയല്ലേ, അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. കേട്ടകഥകളില്‍ ഇഷ്ടപ്പെട്ടതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ആദ്യം കമ്മിറ്റ് ചെയ്ത സിനിമ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ഉദ്ദ്യേശമെന്നും കാളിദാസ് പറഞ്ഞു.

സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടി

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

തമിഴില്‍ ഇപ്പോള്‍ ഒരുപാട് യുവതാരങ്ങള്‍ വരുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ എല്ലാ മേഖലയിലും മത്സരമുണ്ടല്ലോ എന്നായിരുന്നു കാളിദാസിന്റെ മറുചോദ്യം. നമ്മുടെ ജോലി ആത്മാര്‍ത്ഥമായി ചെയ്യുക എന്ന് മാത്രമേ ഉള്ളൂ. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം.

മിമിക്രിയില്‍ ഞെട്ടിച്ചു

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

വിജയ് അവാര്‍ഡ് നിശയിലെ മിമിക്രിയിലൂടെയാണ് കാളിദാസ് തമിഴര്‍ക്ക് പ്രിയപ്പെട്ടവനായത്. ഒത്തിരിപേര്‍ വിളിച്ച് അഭിനന്ദിച്ചു. സൂര്യയെയും അജിത്തിനെയുമാണ് കോളേജില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അനുകരിക്കാറുള്ളത്. അച്ഛനെ അനുകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ശ്രമിച്ചില്ലെന്നായിരുന്നു മറുപടി.

 അച്ഛന്റെ സപ്പോര്‍ട്ട്

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

തന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് താന്‍ തന്നെയാണെന്ന് കാളിദാസ് പറഞ്ഞു. ഇഷ്ടപ്പെട്ട കഥാപാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അപ്പ തന്നിട്ടുണ്ടെന്നും അപ്പയും അമ്മയും നല്ല സപ്പോര്‍ട്ടാണെന്നും കാളിദാസ് പറഞ്ഞു.

കഥ തിരഞ്ഞെടുക്കുന്നത്

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

കഥയും സംവിധായകനെയും പരിഗണിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകന്‍ എന്ന നിലയില്‍ കഥ കേള്‍ക്കും. കഥ മനസ്സില്‍ വിഷ്വല്‍ ചെയ്യാന്‍ കഴിയണം.

കമലിന്റെ ഉപദേശം

110 കിലോയില്‍ നിന്ന് 71 കിലോ ആയി കുറഞ്ഞു!

ഉലകനായകന്‍ കമല്‍ ഹസനാണ് സിനിമയിലേക്ക് ലോഞ്ച് ചെയ്തത്. അത് വലിയ അനുഗ്രഹമാണെന്ന് കാളിദാസ് പറഞ്ഞു. കൂടുതല്‍ സിനിമകള്‍ കാണണം എന്നും സിനിമാ സംബന്ധമായ പുസ്തകങ്ങള്‍ വായിക്കണം എന്നുമാണത്രെ കമല്‍ ഉപദേശിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X