കാളിദാസ് ജയറാമിന്‌റെ നായികയായി നമിത, രജനി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌

By Midhun Raj

പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെ അടുത്തിടെ തമിഴില്‍ ശ്രദ്ധേയനായ താരമാണ് കാളിദാസ് ജയറാം. ആന്തോളജിയില്‍ സുരറൈ പ്രോട്രു സംവിധായിക സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തിലാണ് കാളി അഭിനയിച്ചത്. തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് നടന്‍. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന കാളിദാസിന്റെ പുതിയ സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തില്‍ താരപുത്രന്റെ നായികയായി എത്തുന്നത്.

kalidas-namitha

സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവന്നിരുന്നു. രജനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാളിദാസ് ജയറാം തന്നെയാണ് തന്‌റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്‌റെ പോസ്റ്റര്‍ പങ്കുവെച്ചത്. വിനില്‍ സക്കറിയ വര്‍ഗീസാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ഒരു ത്രില്ലര്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് കാളിദാസ് നായകനാവുന്ന രജനിയുടെ പോസ്റ്റര്‍ വന്നിരിക്കുന്നത്. കാളിദാസിനും നമിതയ്ക്കുമൊപ്പം സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റീബ മോണിക്ക തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam

ട്രാന്‍സിന് ശേഷം വിന്‍സെന്റ് വടക്കന്‍ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു. ജെബിന്‍ ജേക്കബ് ഛായാഗ്രഹണവും ദീപു ജോസഫ് സിനിമയുടെ എഡിറ്റിങ്ങും ചെയ്യുന്നു. നവരസ ഫിലിംസിന്‌റെ ബാനറില്‍ ശ്രീജിത്ത് കെഎസ്, ബ്ലെസി ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് കാളിദാസ് ജയറാം നായകനാവുന്ന പുതിയ സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനടനായത്. പിന്നീട് മലയാളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും സിനിമകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവില്‍ കരിയറില്‍ കാത്തിരുന്ന ശ്രദ്ധേയ വേഷം നടന് തമിഴിലാണ് ലഭിച്ചത്.

More from Filmibeat

Read more about: kalidas jayaram namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X