താരപുത്രന്‍ കാളിദാസ് ജയറാമിനെ റൗഡിയാക്കി ജിത്തു ജോസഫ്! പ്രണവിന് പിന്നാലെ കാളിദാസിന്റെ സിനിമ വരുന്നു!

കാളിദാസ് ജയറാം നായകനാവുന്ന പൂമരത്തിന് വേണ്ടിയായിരുന്നു മലയാളികള്‍ ഏറെയും കാത്തിരുന്നത്. ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ സിനിമയ്ക്ക് നേരെ ട്രോളുകളുടെ പൊടിപൂരമായിരുന്നു. ഒടുവില്‍ ഈ മാര്‍ച്ചില്‍ പൂമരം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. പൂമരത്തിന് പിന്നാലെ വീണ്ടും നായകനാവാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ്.

നിരവധി സിനിമകളാണ് കാളിദാസിന്റെ പേരില്‍ അനൗണ്‍സ് ചെയ്തിരുന്നത്. അതില്‍ ചില സിനിമകളില്‍ നിന്നും താരം തന്നെ പിന്മാറിമായിരുന്നു. ഇപ്പോഴിതാ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള വരവാണ് താരപുത്രന്‍. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടിരുന്നത്.

ജിത്തു ജോസഫിന്റെ സിനിമ

ജിത്തു ജോസഫിന്റെ സിനിമ

പ്രണവ് മോഹന്‍ലാലിന്റെ നായകനായിട്ടുള്ള അരങ്ങേറ്റ ചിത്രം ജിത്തു ജോസഫിനൊപ്പമായിരുന്നു. ജിത്തു സംവിധാനം ചെയ്ത് ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ആദി സൂപ്പര്‍ ഹിറ്റായിരുന്നു. ആദിയ്ക്ക് പിന്നാലെ ബോളിവുഡിലും ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ സിനിമ ഒരുക്കിയിരുന്നു. പ്രണവിന് പിന്നാലെ കാളിദാസ് ജയറാമിനെ നായകനാക്കിയാണ് മലയാളത്തില്‍ ജിത്തുവിന്റെ സിനിമ വരുന്നത്. നേരത്തെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്്. കാളിദാസിന്റെ വരാനിരിക്കുന്ന സിനിമയുടെ പേരാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. കഴിഞ്ഞ മാസം 9 ന് എറണാകുളത്ത് നിന്നും ചിത്രീകരണം ആരംഭിച്ച സിനിമ നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ സിനിമ റിലീസിനെത്തിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഒപ്പം ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, തുടങ്ങിയവരും സിനിമയിലുണ്ട്.

റൗഡിയായി കാളിദാസ്

റൗഡിയായി കാളിദാസ്

ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ സിനിമയായിരുന്നു പൂമരം. പൂമരത്തില്‍ നിന്നു വേറിട്ടൊരു ലുക്കിലാണ് കാളിദാസ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയില്‍ അഭിനയിക്കുന്നത്. പുറത്ത് വന്ന ടൈറ്റില്‍ ടീസറില്‍ നിന്നും കാളിദാസിന്റെ ഇതുവരെ ആരും കാണാത്ത ഗെറ്റപ്പാണ് കാണിച്ചിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ മിസ്റ്റര്‍ റൗഡി എന്ന വേഷത്തിലായിരിക്കും കാളിദാസ് അഭിനയിക്കുന്നതെന്നാണ് സൂചന. നീട്ടിയ തലമുടിയും താടിയുമായി കാളിദാസിന്റെ ഇത്തരമൊരു ലുക്ക് ആരും ഇതിന് മുന്‍പ് കണ്ടിട്ടുണ്ടാവില്ല.

കാളിദാസിന്റെ സിനിമകള്‍

കാളിദാസിന്റെ സിനിമകള്‍

ജിത്തു ജോസഫിന്റെ സിനിമയ്ക്ക് മുന്‍പ് കാളിദാസ് നായകനാവുന്നതായി പ്രഖ്യാപിച്ചിരുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലായിരുന്നു. എന്നാല്‍ ഇത് മലയാള സിനിമയായിരുന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നതെന്ന് കാളിദാസ് നേരത്തെ ഫേ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, നേരം എന്നീ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പ്രമുഖരായ രണ്ട് സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തെ കുറിച്ചും കാളിദാസ് പങ്കുവെച്ചിരുന്നു.

ജിത്തു ജോസഫ് മിന്നിക്കും

ജിത്തു ജോസഫ് മിന്നിക്കും

ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവി പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആദി ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയായിരുന്നു. പ്രണവിന്റെ നായകനായിട്ടുള്ള ആദ്യ സിനിമയാണെന്നുള്ളതിനാല്‍ ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയായിരുന്നു സിനിമയെ വരവേറ്റത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വിജയത്തിലേക്കായിരുന്നു ആദിയുടെ യാത്ര. ഇനി കാളിദാസിലൂടെ ആ മാജിക് ജിത്തു വീണ്ടും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

 ഒരുപാട് സിനിമകള്‍ വേറെയും..

ഒരുപാട് സിനിമകള്‍ വേറെയും..

മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലുമായി ജിത്തുവിന് കൈനിറയെ സിനിമകളാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് നായകന്മാര്‍. ഇതൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് സൂചന. ബോഡി എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X