കാളിദാസ് ജയറാം ആഷിഖ് അബു ചിത്രത്തിലോ??
തമിഴ് നാട്ടില്‍ വിജയ് പുരസ്‌കാര നിശയില്‍ സൂര്യയെയും വിജയ് യെയും അജിത്തിനെയും ശബ്ദത്തിലൂടെ അനുകരിച്ചതിന് ശേഷം ജയറാമിന്റെ നടന്‍ കാളിദാസ് സിനിമയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങി. ലിങ്കുസ്വാമിയോ ഗൗതം മേനേനോ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെയായിരിക്കും കാളിദാസിന്റെ മടങ്ങിവരവെന്നും കേട്ടു.
തമിഴിലല്ല, മലയാളത്തിലൂടെ തന്നെയാണ് കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റമെന്നാണ് ഒടുവില്‍ കേട്ടത്. ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് നായകനായെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത ഇപ്പോള്‍ ജയറാം നിഷേധിച്ചു. കാളിദാസ് മടങ്ങിവരും എന്നുള്ളത് സത്യമാണ്. പക്ഷെ ഇതുവരെ ഒരു ചിത്രവും ഏറ്റെടുത്തിട്ടില്ല. ധാരാളം അവസരങ്ങള്‍ ഇതിനികം വന്നു കഴിഞ്ഞു. മിക്കതും തമിഴകത്തു നിന്നാണ്. തിടുക്കപ്പെടേണ്ടതില്ലെന്നാണ് ജയറാം പറയുന്നത്.
ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെ കാളിദാസ് വരുന്നു എന്ന വാര്‍ത്തയും സത്യമല്ല. എന്ത് തന്നെയായാലും അവസാന തീരുമാനം കാളിദാസിന്റെയാണ്. അവന് അവന്റേതായ തീരുമാനങ്ങളുണ്ടെന്നും ജയറാം വ്യക്തമാക്കി.
ആഷിഖ് അബു തന്റെ ചിത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊന്നും ഒരിക്കലും രഹസ്യമായി വയ്ക്കാറില്ല. ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ തന്നെ നല്‍കുകയാണ് പതിവെന്നും ആഷിഖ് തന്നെയാണ് കാളിദാസിനെ വച്ച് അടുത്ത ചിത്രമെടുക്കുന്നതായി പറഞ്ഞതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.


Click it and Unblock the Notifications











