കാളിദാസന് പുതിയ ഓഫര്‍, കാര്‍ത്തിക് നരേന്റെ പുതിയ ചിത്രത്തില്‍!

By Akhila Ks

ധ്രുവങ്ങള്‍ പതിനാറ് ഫെയിം കാര്‍ത്തിക് നരേന്‍ തന്റെ പുതിയ പ്രോജക്ടിന്റെ പണി തുടങ്ങി. ധ്രുവങ്ങള്‍ പതിനാറ്, നരകാസുരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. നാടക മേഡൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പേര് നിശ്ചയിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നത്.

രണ്ടാമത്തെ ചിത്രമായ നരാകാസുരം എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനെയാണ് നായകനാക്കിയിരുന്നത്. എന്നാല്‍ നാടക മേഡൈ എന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നതിനെ കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. യുവാക്കള്‍ ഒന്നിക്കുന്ന ചിത്രമായിരിക്കും നാടക മേഡൈ എന്നും കേള്‍ക്കുന്നുണ്ട്.

jayaram

കാളിദാസന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നാടക മേഡൈ. മീന്‍ കുളമ്പും മന്ന പാനൈയും പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പക്കാ കഥൈ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. മലയാളത്തില്‍ നായകനായി എത്തുന്ന കാളിദാസന്റെ ആദ്യ ചിത്രമാണ് പൂമരം. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. റിലീസിന് മുമ്പേ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

kalidasdebut

1983, ആക്ഷന്‍ ഹീറോ ബിജു എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X