»   » ഒടുവില്‍ പൂമരവും കാളിദാസും മാര്‍ച്ച് 9 ന് തിയറ്ററുകളിലേക്ക്! ഒപ്പം ട്രോളന്മാര്‍ക്കിട്ട് ഒരു താങ്ങും

ഒടുവില്‍ പൂമരവും കാളിദാസും മാര്‍ച്ച് 9 ന് തിയറ്ററുകളിലേക്ക്! ഒപ്പം ട്രോളന്മാര്‍ക്കിട്ട് ഒരു താങ്ങും

Written By:
Subscribe to Filmibeat Malayalam
ട്രോളന്മാരെ ട്രോളി പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കാളിദാസൻ

മലയാളത്തിലെ പ്രമുഖ താരപുത്രന്മാരെല്ലൊം നായകന്മാരായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. എങ്കിലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് കാളിദാസ് ജയറാമിന് വേണ്ടിയാണ്. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കാളിദാസ് വരുന്നതും കാത്ത് ഒരുപാട് ആരാധകരുണ്ട്.

മഞ്ജു വാര്യരുടെ ആമി തിയറ്ററുകളിലേക്ക്... വിവാദങ്ങളും വിമര്‍ശനങ്ങളുമില്ല, ആദ്യ പ്രേക്ഷക പ്രതികരണമിതാ!

അങ്ങനെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി കാളിദാസ് നായകനാകുന്ന പൂമരം ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിംഗ് തുടങ്ങി വര്‍ഷങ്ങളായെങ്കിലും റിലീസിനെത്താന്‍ ഒരുപാട് വൈകി. ഇതോടെ ട്രോളന്മാര്‍ സട കുടഞ്ഞെഴുന്നേറ്റിരുന്നു. പലപ്പോഴും പറഞ്ഞത് പോലെയല്ല ഒടുവില്‍ പൂമരം റിലീസിനെത്താന്‍ പോവുകയാണെന്ന് കാളിദാസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒപ്പം ട്രോളന്മാര്‍ക്കിട്ട് ഒരു താങ്ങും കൊടുത്തിട്ടുണ്ട്.


പൂമരം റിലീസിനെത്തുന്നു...

പൂമരം റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതെല്ലാം വെറുതെയായിരുന്നു. ചിത്രീകരണം തുടങ്ങി വര്‍ഷങ്ങളായിട്ടും റിലീസ് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ സിനിമയുടെ റിലീസ് തീയ്യതി തീരുമാനിച്ചിരിക്കുകയാണ്.


മാര്‍ച്ച് 9 ന് പൂമരം എത്തും

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു മാര്‍ച്ച് ഒന്‍പതിന് ദൈവം സഹായിച്ചാല്‍ പൂമരം റിലീസിനെത്തുമെന്ന് കാളിദാസ് വ്യക്തമാക്കിയത്. അതിനിടെ ട്രോളന്മാര്‍ക്കിട്ട് ഒരു കൊട്ടും താരപുത്രന്‍ കൊടുത്തിട്ടുണ്ട്.


കാളിദാസ് പറയുന്നതിങ്ങനെ..

നമസ്‌കാരം.. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018 ന്ന് വെച്ചില്ലെങ്കില്‍ 'എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ.. എന്നുമാണ് കാളിദാസ് പറയുന്നത്.


നിരവധി റിലീസുകള്‍

പൂമരം മാര്‍ച്ച് ആദ്യവാരം തന്നെയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് പലപ്പോഴായി പൂമരത്തിന് നിരവധി റിലീസ് തീയ്യതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും സിനിമ വരാതിരുന്നതിനെ തുടര്‍ന്ന് ട്രോളന്മാര്‍ സജീവമായി സിനിമയെ ട്രോളിയിരുന്നു.


പൂമരം

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമ ആയതിനാലാണ് പൂമരം ഇത്രയും വൈകാന്‍ കാരണമെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.


ഹിറ്റായ പാട്ട്


താരപുത്രന്റെ അരങ്ങേറ്റത്തിന് വേണ്ടി ഇത്രയും കാത്തിരിക്കുന്നതിനുള്ള കാരണം സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു. ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു.


താരപുത്രന്മാരുടെ അരങ്ങേറ്റം


പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുകേഷിന്റെ മകന്‍ നായകനാവുന്ന കല്യാണം എന്ന സിനിമ ഫെബ്രുവരിയില്‍ റിലീസിനെത്തുകയാണ്. പിന്നാലെ ഈ വര്‍ഷം തന്നെ മറ്റൊരു താരപുത്രന്റെ അരങ്ങേറ്റവും കാണാം...


English summary
Kalidas Jayaram's announced Poomaram release date

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam