പ്ലീസ് എന്റെ പേരൊന്നു പറയൂ! റോക്കിന്റെ വീഡിയോയില്‍ അഭ്യര്‍ത്ഥനയുമായി കാളിദാസ് ജയറാം

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് കാളിദാസ് ജയറാം. ബാലതാരമായി മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരപുത്രന്‍. ലോക് ഡൗണ്‍ സമയത്ത് പോസ്റ്റുകളുമായി എത്താറുളള താരം സഹതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യാറുമുണ്ട്.

kalidas-jayaram

കഴിഞ്ഞ ദിവസം റോക്ക് എന്നറിയപ്പെടുന്ന ഹോളിവുഡ് താരം ഡ്വെയിന്‍ ജോണ്‍സന്റെ ലൈവില്‍ കാളിദാസ് കുറിച്ച കമന്റ് വൈറലായി മാറിയിരുന്നു. റോക്കിന്റെ വലിയ ആരാധകനായ താരം നടന്റെ ലൈവിന് താഴെ പ്ലീസ് സേ മൈ നെയിം ഡ്വെയിന്‍ എന്ന് കുറിച്ചു. ലൈവ് വീഡിയോയുടെ താഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയണ്.

കേരളത്തിലെ പ്രശസ്തനായ ഒരു സിനിമാ താരം ലോകസിനിമയിലെ തന്നെ വലിയൊരു താരത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തത് മറ്റുളളവര്‍ക്ക് കൗതുകമായിരിക്കുകയാണ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പോലുളള നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റോക്ക്. അഭിനയത്തിന് പുറമെ റെസ്ലിങ്ങിലും തിളങ്ങിയിരുന്നു നടന്‍.

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ ആരാധകര്‍ കമന്റിടാറുളളത് പതിവാണ്. ഞങ്ങളുടെ പേര് ഒന്ന് പറയൂ എന്നൊക്കെ കുറിച്ചുകൊണ്ടാണ് അധികപേരും എത്താറുളളത്. ഇതേപോലെയാണ് കാളിദാസ് ജയറാമും കഴിഞ്ഞ ദിവസം എത്തിയത്. അതേസമയം മലയാളത്തില്‍ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമാണ് കാളിദാസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലാണ് താരപുത്രന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജാക്ക് ആന്‍ഡ് ജില്ലിന് പുറമെ ജയരാജ് സംവിധാനം ചെയ്ത ഒരു സിനിമയും കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബാക്ക് പാക്കേര്‍സ് എന്ന പേരിട്ട ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എന്‌റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും താരപുത്രന്‍ അഭിനയിച്ചു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X