മഞ്ജു വാര്യര്‍- കാളിദാസ് ചിത്രം ജാക്ക് ആന്‍ഡ് ജില്‍ അടുത്ത മഴയ്ക്ക് മുന്‍പ് ഇറങ്ങുമോ? മറുപടി ഇങ്ങനെ

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജാക്ക് ആന്‍ഡ് ജില്‍. കാളിദാസിനൊപ്പം മഞ്ജു വാര്യരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് സംവിധാനവും ഛായാഗ്രാഹണവും. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മഞ്ജു വാര്യരും സന്തോഷ് ശിവനും ആദ്യമായി ഒരുമിക്കുന്ന സിനിമയെന്ന നിലയില്‍ വന്‍പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

ത്രില്ലര്‍ ചിത്രവുമായാണ് ഇവരുടെ വരവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഹോളിവുഡ്-ബോളിവുഡ് സിനിമയിലെ പ്രശസ്തരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാമേഖലയും നിശ്ചലമാവുകയായിരുന്നു. റിലീസുകളും ഷൂട്ടിംഗുമെല്ലാം നിര്‍ത്തിവെക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ ജാക്ക് ആന്‍ഡ് ജില്ലില്ലെ ഫോട്ടോ പങ്കുവെച്ച് കാളിദാസ് എത്തിയിരുന്നു. ഇതിനിടയിലായിരുന്നു ഒരാള്‍ സിനിമയുടെ റിലീസിനെക്കുറിച്ച് ചോദിച്ചത്. അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും സിനിമ ഇറങ്ങുമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ ചോദ്യത്തിന് മറുപടിയുമായി കാളിദാസും എത്തിയിരുന്നു. താരപുത്രന്റെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Kalidas

ബ്രോ, നിങ്ങള്‍ തിയേറ്ററില്‍ പോയിരുന്ന് കൊറോണ പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നായിരുന്നു കാളിദാസ് മറുപടിയായി ചോദിച്ചത്. ഈ മറുപടിക്ക് കൈയ്യടിച്ച് നിരവധി പേരെത്തിയിരുന്നു. ചോയ്ക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയെന്നായിരുന്നു പിന്നീട് വന്ന കമന്റ്. ഈ മറുപടി പൊളിച്ചുവെന്നായിരുന്നു മിക്കവരും പറഞ്ഞത്.

ബാലതാരമായി ജയറാമിനൊപ്പം അഭിനയിച്ചായിരുന്നു കാളിദാസ് അഭിനയത്തില്‍ തുടക്കം കുറിച്ചത്. അപ്പയും മോനുമായാണ് ഇവരെത്തിയത്. കൊത്തു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം ഈ രണ്ട് സിനിമകളിലും മികച്ച പ്രകടനമായിരുന്നു കാളിദാസ് പുറത്തെടുത്തത്.

വര്‍ഷങ്ങള്‍ക്കിപ്പുറം പൂമരത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ കാളിദാസ് വരവറിയിച്ചിരുന്നു. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. അടുത്തിടെ പരസ്യത്തിലൂടെ മാളവിക കൈയ്യടി നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X