twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാപ്പി സര്‍ദാറായി കാളിദാസ് ജയറാമിന്റെ വരവ്! സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വൈറല്‍! കാണൂ

    By Midhun Raj
    |

    പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. സിനിമയില്‍ പഞ്ചാബി വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാപ്പി സിങ് എന്നാണ് ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ പേര്.

    പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു കാണിക്കുന്ന പൃഥി! ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണംപത്ത് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു കാണിക്കുന്ന പൃഥി! ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം

    കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് അറിയുന്നു. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

    happy sardar

    കാളിയ്ക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

    ആമേന്‍, മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അഭിനന്ദം രാമാനുജം. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. ഹസീന്‍ ഹനീഫാണ് സിനിമ നിര്‍മ്മിക്കുന്നത്.

    കുമ്പളങ്ങി നൈറ്റ്‌സിലെ സജി ഞാന്‍ എറ്റവും കൂടുതല്‍ അധ്വാനിച്ച കഥാപാത്രം! മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍കുമ്പളങ്ങി നൈറ്റ്‌സിലെ സജി ഞാന്‍ എറ്റവും കൂടുതല്‍ അധ്വാനിച്ച കഥാപാത്രം! മനസ് തുറന്ന് സൗബിന്‍ ഷാഹിര്‍

    ചക്കിയെ പേടിയാണെന്ന് കാളിദാസ്! ആ ഭയത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയുമോ? കാണൂ!ചക്കിയെ പേടിയാണെന്ന് കാളിദാസ്! ആ ഭയത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയുമോ? കാണൂ!

    English summary
    kalidas jayaram's happy sardar movie motion poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X