സര്‍ദാറായി കാളിദാസ് ജയറാം! ഹാപ്പി സര്‍ദാറില്‍ നിന്നും ഫസ്റ്റ് പോസ്റ്റര്‍ പുറത്ത്,വൈകാതെ സിനിമ എത്തും
താരപുത്രന്‍ കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രം ഹാപ്പി സര്‍ദാറില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. കാളിദാസ് അവതരിപ്പിക്കുന്ന ഹാപ്പി സര്‍ദാറും നായിക മേരി കൊച്ചാറയെയും പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് വന്നിരിക്കുന്നത്.
കാളിദാസിന്റെ പൂമരത്തില്‍ അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെ നായികയായിട്ടെത്തുന്നത്. അച്ചിച്ചാ മൂവീസും മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ഹസീബ് ഹനീഫയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭിനന്ദ് രാമനുജം ഛായാഗ്രാഹണം നിര്‍വഹിക്കും. ഗോപീ സുന്ദറാണ് സംഗീതമൊരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഹാപ്പി സര്‍ദാര്‍ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, എന്നീ സിനിമകളാണ് കാളിദാസ് നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകൡലേക്ക് എത്തിയ സിനിമകള്‍. ഇതിനിടെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്നൊരു ചിത്രം കൂടി വരാനുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications