കാളിദാസ് ജയറാമിന്റെ സര്‍ദാര്‍ കഥക്ക് തുടക്കമായി! ഷൂട്ടിംഗ് ആരംഭിച്ച് ഹാപ്പി സര്‍ദാര്‍
Recommended Video

കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. മലയാളത്തില്‍ കാളിദാസ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ തുടങ്ങിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.
സിനിമയില്‍ ഹാപ്പി സിംഗ് എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്.

കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുദീപ്,ഗീതിക തുടങ്ങിയവരാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കോമഡി എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്.
സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്, വിശാഖ് നായര്‍, രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹസീന്‍ ഹനീഫാണ് കാളിദാസിന്റെ ഹാപ്പി സര്‍ദാര്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications