ജാനുവിന്റെ സൗന്ദര്യത്തില്‍ മുഴുകി വിപിനന്‍! വൈറലായി കാളിദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

By Midhun Raj

പൂമരത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിനു ശേഷം നടന് മലയാളത്തില്‍ തിരക്കേറിയിരുന്നു. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരപുത്രന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

പൂമരത്തിനു ശേഷം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ചിത്രം കാളിദാസിന്റെതായി ഇറങ്ങിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രമാണ് കാളിദാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമ മാര്‍ച്ച് 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കാളിദാസിന്റെ ചിത്രം

കാളിദാസിന്റെ ചിത്രം

അടുത്തിടെ നടന്നൊരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് എടുത്തൊരു ചിത്രമായിരുന്നു കാളിദാസ് ജയറാം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. നടി തൃഷയെ നോക്കിനില്‍ക്കുന്ന കാളിദാസിന്റെ ചിത്രമായിരുന്നു പുറത്തിറങ്ങിയത്. അപ്രതീക്ഷിതമായ എടുത്ത ഒരു കാന്‍ഡിഡ് ചിത്രം കാളിദാസ് പോലും പ്രതീക്ഷിച്ചു കാണില്ല ഇത്ര നന്നാവുമെന്ന്. തൃഷയ്ക്കു സമീപത്തുനിന്നെടുത്ത രണ്ടു ചിത്രങ്ങളായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്.

തൃഷയ്‌ക്കൊപ്പം

തൃഷയ്‌ക്കൊപ്പം

പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ താരമാണ് കാളിദാസ്. കാളിദാസിന്റെ ചിത്രം കണ്ട് പൂമരത്തിലെ ആ പാട്ട് ഓര്‍മ്മ വന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നിരുന്നു. 96 എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ പ്രകടനം നടത്തിയ തൃഷ ഇപ്പോള്‍ തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സമയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തൃഷയുടെ ആരാധകനാണ് താനെന്ന സൂചനയും ചിത്രം പങ്കുവെച്ചതിലൂടെ കാളിദാസ് നല്‍കുന്നുണ്ട്.

ചിത്രം കാണൂ

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവാണ് കാളിയുടെതായി നാളെ തിയ്യേറ്ററുകളിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മി നായിക വേഷത്തിലെത്തുന്ന ചിത്രം കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് പറയുന്നത്. കരിക്കിലെ ജോര്‍ജ്ജ് അടക്കം നിരവധി പുതിയ താരങ്ങള്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വൈറലായി മാറിയിരുന്നു.

ഹാപ്പി സര്‍ദാര്‍

ഹാപ്പി സര്‍ദാര്‍

അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവിനു പുറമെ ഹാപ്പി സര്‍ദാര്‍ ചിത്രവും കാളിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയില്‍ ഹാപ്പി സിംഗ് എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X