കാളിദാസ് ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണ ജിത്തു ജോസഫ് എത്തുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഫെബ്രുവരി 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നതെന്ന് അറിയുന്നു. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഗണപതി, ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

kalidas,

ചിത്രത്തിലെ കാളിദാസിന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു, വിജയ് ബാബു,ശരത് അപ്പാനി,വിജയരാഘവന്‍,സായികുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നവാഗതനായ അരുണ്‍ വിജയ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നു.അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതം ചെയ്യുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X