മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയായി കാളിദാസും അപര്‍ണയും! വീഡിയോ ഗാനം കാണാം
പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി റിലീസിങ്ങിനൊരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ കാളിദാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിലെ പുതിയൊരു വീഡിയാ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നജീം അര്‍ഷാദ് പാടിയ ചിത്രത്തിലെ പുതിയ വഴി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിക്കുന്നത്. അരുണ്‍ വിജയ് ആണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. കാളിദാസിനൊപ്പം വിഷ്ണു ഗോവിന്ദ്,ഗണപതി, ഷെബിന്‍ ജോണ്‍സണ്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കിടയില്‍ പെണ്‍കുട്ടി കടന്നുവരുന്നതാണ് സിനിമയുടെ പ്രമേയം. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളളൊരു ചിത്രവുമായിട്ടാണ് ജീത്തു ജോസഫ് ഇത്തവണ എത്തുന്നത്. ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications