അച്ഛന്റെ നായികയ്‌ക്കൊപ്പം മകന്‍ അഭിനയിക്കുന്നു! താരപുത്രന്‍ കാളിദാസ് ജയറാം ചുമ്മാ വന്നതല്ല!
Recommended Video

പൂമരത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് വീണ്ടുമെത്തിയ കാളിദാസ് ജയറാമിന് കൈനിറയെ സിനിമകളാണ്. പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആദ്യ സിനിമയിലൂടെ താരപുത്രന് കഴിഞ്ഞിരുന്നു. രണ്ടാമതായി ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലാണ് കാളിദാസ് അഭിനയിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.
വീണ്ടും കാളിദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് കാളിദാസ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. മാത്രമല്ല അതില്‍ കൗതുകമുണര്‍ത്തുന്ന ഒരു കാര്യം കൂടിയുണ്ട്.

സന്തോഷ് ശിവന്റെ സിനിമ
1986 മുതല്‍ ഛായഗ്രാഹകനായി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സന്തോഷ് ശിവന്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാളത്തിലേക്ക് സമ്മാനിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഉറുമിയായിരുന്നു സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തിയ അവസാന മലയാള ചിത്രം. അതിന് ശേഷം തമിഴില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ മണിരത്‌നത്തിന്റെ ചെക്കാ സിവന്ത വാനം എന്ന സിനിമയ്ക്ക് ഛായഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ വരാന്‍ പോവുകയാണ്.

കാളിദാസ് നായകനാവുന്നു
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാമാണ് നായകന്‍. മഞ്ജു വാര്യരാണ് സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രം. ജാക്ക് ആന്‍ഡ് ജില്‍ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം ആലപ്പുഴയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയ്ക്ക് പുറമേ ലണ്ടനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മലയാളത്തിനൊപ്പം തമിഴില്‍ കൂടി സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു വാര്യര്‍ക്കൊപ്പം
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ തുടക്ക കാലത്ത് ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ചത് ജയറാമിനൊപ്പമായിരുന്നു. ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ശേഷം തൂവല്‍കൊട്ടാരം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടകുട്ടികളുടെ അച്ഛന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം തുടങ്ങി ഒരുപാട് സിനിമകളില്‍ ജയറാമിന്റെ നായികയായി മഞ്ജു എത്തിയിരുന്നു. കാലം ഏറെ കഴിഞ്ഞെങ്കിലും ജയറാമിന്റ മകന്‍ നായകനായപ്പോഴും മഞ്ജുവിനൊപ്പം അഭിനയിക്കുകയാണ്. കാളിദാസും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.

ത്രില്ലര്‍ സിനിമയാണോ?
വലിയ കാന്‍വാസിലൊരുക്കുന്ന ചിത്രത്തിന് പിന്നില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരായിരിക്കും ഉണ്ടായിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പറയുന്നൊരു കഥയാണ് സിനിമയുടെതെന്നാണ് സൂചന. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും സന്തോഷ് ശിവനാണ് നിര്‍വഹിക്കുക. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കാളിദാസിനും മഞ്ജു വാര്യര്‍ക്കുമൊപ്പം സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയുടെ പിന്നണിയിലുണ്ട്.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി
ആദ്യയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ മാസം 9 ന് എറണാകുളത്ത് നിന്നും ചിത്രീകരണം ആരംഭിച്ച സിനിമ നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ സിനിമ റിലീസിനെത്തിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഒപ്പം ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, തുടങ്ങിയവരും സിനിമയിലുണ്ട്.


Click it and Unblock the Notifications











