താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന അടുത്ത ചിത്രത്തിന് തുടക്കമായി! സിനിമയുടെ പൂജ കഴിഞ്ഞു
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് താരപുത്രന്‍ കാളിദാസ് ജയറാം നായകനായി സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ കാളിദാസിന്റേതായി മൂന്ന് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളും പ്രതീക്ഷിച്ചത് പോലെ വലിയ വിജയം നേടിയിരുന്നവയുമല്ല.
എന്നാലിപ്പോള്‍ കാളിദാസ് നായകനാവുന്ന അടുത്ത സിനിമയ്ക്ക് തുടക്കമായിയിരിക്കുകയാണ്. നവാഗതനായ വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞു. മിയ ജോര്‍ജും പുതുമുഖമായ റിയയുമാണ് ചിത്രത്തിലെ നായികമാര്‍. സംവിധാനത്തിനൊപ്പം വിനില്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സംഗീതം ഗിബ്രാന്‍. ശ്രീജിത്ത് കെഎസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

കൊച്ചിയില്‍ വെച്ച് നടത്തിയ പൂജ ചടങ്ങുകളില്‍ കാളിദാസിനൊപ്പം പിതാവ് ജയറാമും പങ്കെടുത്തിരുന്നു. സംവിധായകന്‍ ലാല്‍ ജോസും ചടങ്ങിനെത്തിയിരുന്നു. അതേ സമയം സിനിമയുടെ പേരോ ഇതിവൃത്തമെന്താണെന്നോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്.
കാളിദാസിന്റെ പൂമരത്തിന് വേണ്ടിയാണ് ഏറെ കാലമായി കാത്തിരുന്നത്. കോളേജ് പശ്ചാതലമാക്കി ഒരുക്കിയ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ജിത്തു ജോസഫ് ഒരുക്കിയ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഹാപ്പി സര്‍ദാര്‍ എന്നിങ്ങനെ മൂന്ന് സിനിമകള്‍ റിലീസിനെത്തി. സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications