കാളിദാസ് ജയറാമിന്റെ ക്യൂട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്! കാണൂ

By Midhun Raj

പൂമരത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് കാളിദാസ് ജയറാം. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തിയ നടന്‍ നിരവധി ആരാധകരെയും നേടിയിരുന്നു. പൂമരത്തിലെ ആ ഹിറ്റ് ഗാനവും കാളിദാസിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പൂമരത്തിനുശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെ താരം നടത്തിയ ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വനിതാ മാഗസിന്റെ ഈ മാസത്തെ കവര്‍ ബോയ് ആയി എത്തിയത് കാളിദാസാണ്. വനിതയ്ക്കു വേണ്ടി കാളിദാസ് നടത്തിയ വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്. അതേസമയം ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് കാളിദാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

kalidas jayaram

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ ഫെബ്രുവരി അവസാന വാരം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കൂടാതെ മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രവും കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലും കാളിദാസ് തന്നെയാണ് നായകവേഷത്തില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X