»   » ഇനി എങ്ങനെ ട്രോളുണ്ടാക്കും! പൂമരം റിലീസ് ചെയ്യാന്‍ പോവുന്നു, അതും ഈ ദിവസമായിരിക്കും!!

ഇനി എങ്ങനെ ട്രോളുണ്ടാക്കും! പൂമരം റിലീസ് ചെയ്യാന്‍ പോവുന്നു, അതും ഈ ദിവസമായിരിക്കും!!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കാളിദാസ് ജയറാം വരുന്നതും കാത്ത് ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ കാളിദാസ് നായകനായി അരങ്ങേറ്റം കുറിക്കുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ലായിരുന്നു. ഒടുവില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

25 പൈസയ്ക്ക് പണി എടുത്ത നടന്ന ആളായിരുന്നു പീറ്റര്‍ ഹെയിന്‍! ആ ജീവിതം മാറി മറഞ്ഞത് ഇങ്ങനെ!

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഫെബ്രുവരിയില്‍ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂമരം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല.

പൂമരം

കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് പൂമരം. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങളായെങ്കിലും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നില്ലായിരുന്നു. എന്നാല്‍ സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്.

റിലീസ് തീരുമാനിച്ചു?

ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂമരം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നണ് പറയുന്നത്. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 24 നായിരിക്കും പൂമരം റിലീസിനെത്തുന്നത്.

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കഥ


സിനിമയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ലെങ്കിലും രണ്ട് പാട്ടുകള്‍ റിലീസ് ചെയ്തിരുന്നു. അതില്‍ ഞാനും ഞാനുമെന്റെയാളും എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. പാട്ട ്പുറത്തിറക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികം ഇന്നലെ ആഘോഷിച്ചിരുന്നു.

താരപുത്രന്റെ അരങ്ങേറ്റം

ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ജയറാം നായകനാവുന്ന സിനിമ എന്ന പ്രത്യേകതയാണ് പൂമരത്തിനുള്ളത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം 2016 സെപ്റ്റംബറിലായിരുന്നു ആരംഭിച്ചിരുന്നത്.

എബ്രിഡ് ഷൈനിന്റെ സിനിമ

നിവിന്‍ പോളിയുടെ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമ ആയാത് കൊണ്ടയിരുന്നു സിനിമയുടെ റിലീസ് നീണ്ട് പോയിരുന്നതെന്നാണ് മുമ്പ് പറഞ്ഞിരുന്നത്.

English summary
Kalidas Jayaram's Poomaram is expected to release in December.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam