»   » ക്യാമ്പസ് ഓര്‍മ്മകളെ തട്ടിയുണര്‍ത്തി പൂമരത്തിലെ പുതിയ ഗാനം: വീഡിയോ കാണാം

ക്യാമ്പസ് ഓര്‍മ്മകളെ തട്ടിയുണര്‍ത്തി പൂമരത്തിലെ പുതിയ ഗാനം: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

കാളിദാസ് ജയറാം ആദ്യമായി നായകവേഷത്തില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ എബ്രിഡ് ഷൈനാണ് ഈ ചിത്രം സംവിധാനം ചെയതിരിക്കുന്നത്. 2016ല്‍ ഷൂട്ടിംഗ് തുടങ്ങിയ ഈ ചിത്രം ഇക്കൊല്ലം മാര്‍ച്ച് 15നാണ് റിലീസ് ചെയ്തിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.കാളിദാസിന്റെ ആദ്യ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് കാണുവാന്‍ ഏറെ ആകാംഷയുണ്ടാക്കിയ ചിത്രമായിരുന്നു പൂമരം.

ആന്റണി വര്‍ഗീസ് ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി


ചിത്രത്തിന്റെതായി രണ്ട് പാട്ടുകള്‍ റിലീസിനു മുന്നേ ഇറങ്ങിയിരുന്നു. ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഗാനമായിരുന്നു. കാളിദാസും സഹപാഠികളും അധ്യാപകരും ഉള്‍പ്പെട്ട ഗാനരംഗം ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. നിരവധി പാട്ടുകള്‍ ഉളള സിനിമയില്‍ സംഗീതാസ്വാദകര്‍ എറെഇഷ്ടപ്പെട്ട ഗാനവും ഇതായിരുന്നു.


kalidas jayaram

കടവത്തൊരു തോണി എന്നു തുടങ്ങുന്ന രണ്ടാമതൊരു ഗാനം കൂടി ചിത്രത്തിന്റെതായി റിലീസ് ചെയ്തിരുന്നു. പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക്കായിരുന്നു ഈ ഗാനം പാടിയിരുന്നത്. ഈ പാട്ടും വലിയ രീതിയില്‍ ശ്രദ്ധ നേടിയ ഗാനങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം പുതിയൊരു പാട്ടു കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ഇനി ഒരു കാലത്തേക്ക് പൂ വിടര്‍ത്തുവാന്‍ ഈ മരം ഞാന്‍ നട്ടു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.


poomaram movie

മഹാരാജാസ് കോളേിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അജീഷ് ദാസനാണ് ഈ പാട്ടിന്റെ് വരികള്‍ എഴുതിയിരിക്കുന്നത്. ലീലാ ഗിരിക്കുട്ടന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ പാട്ടും പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. കോളേജ് ക്യാമ്പസ് ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന വരികളും ദ്യശ്യങ്ങളുമാണ് പുതിയ പാട്ടിന്റെ പ്രത്യേകത.കാളിദാസിന്റെ സ്വാഭാവിക അഭിനയവും പാട്ട് കൂടുതലായി ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്.ക്ലൈമാക്‌സ് വെളിപ്പെടുത്തി റിവ്യൂ നല്‍കിയ മാതൃഭൂമിയോട് സംവിധായകന് പറയാനുള്ളത്, കാണൂ!


മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ

English summary
kalidas jayaram's poomaram movie new song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X