»   » കപ്പലുണ്ടാക്കിയ പൂമരം നട്ടത് എന്തിനാണെന്ന് പറഞ്ഞ് കാളിദാസ്! പൂമരത്തിലെ മൂന്നാമത്തെ പാട്ടും ഹിറ്റ്..

കപ്പലുണ്ടാക്കിയ പൂമരം നട്ടത് എന്തിനാണെന്ന് പറഞ്ഞ് കാളിദാസ്! പൂമരത്തിലെ മൂന്നാമത്തെ പാട്ടും ഹിറ്റ്..

Written By:
Subscribe to Filmibeat Malayalam

പ്രതീക്ഷകള്‍ക്കപ്പറും കാളിദാസ് ജയറാമിന്റെ പൂമരം ഹിറ്റായി തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഏറെ നാള്‍ കാത്തിരുന്നെങ്കിലും സിനിമാ പ്രേമികള്‍ക്കും സാധാരണക്കാരനും ആസ്വദിക്കാനുള്ളതെല്ലാം സിനിമയിലൂടെ ലഭിച്ചിരുന്നു. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരെ കാത്തിരിപ്പിച്ചത് ഒരു പാട്ടായിരുന്നു.

യുവതാരങ്ങള്‍ പരീക്ഷിച്ചിട്ടും നടന്നില്ല, ഒടുവില്‍ ദിലീപ് സാധിച്ചെടുത്തു! കമ്മാരന്റെ ലുക്ക് കിടിലന്‍!


'ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും' എന്ന് തുടങ്ങുന്ന പാട്ട്. പാട്ട് ലോകം മുഴുവന്‍ വൈറലായിരുന്നു. നാല്‍പത് പേരെ കൊണ്ട് പൂമരത്തിന്റെ കപ്പലുമുണ്ടാക്കി കാളിദാസ് പോയതായിരുന്നു. ശേഷം മറ്റൊരു പാട്ട് കൂടി സിനിമയില്‍ നിന്നും പുറത്ത് വന്നിരുന്നു. ഇതല്ലാതെ മറ്റൊന്നും വന്നില്ലെങ്കിലും പ്രേക്ഷകരുടെ കാത്തിരിപ്പായിരുന്നു.


poomaram

ഒടുവില്‍ 2018 മാര്‍ച്ച് 15 പൂമരം തിയറ്ററുകളിലേക്ക് റിലീസ് ചെയ്തു. റിലീസ് ചെയ്ത് തൊട്ട് പിന്നാലെ തന്നെ സിനിമയില്‍ നിന്നും മറ്റൊരു മനോഹര ഗാനം കൂടി പുറത്ത് വന്നിരുന്നു. അജീഷ് ദാസന്‍ വരികളെഴുതി, എല്‍ ഗിരിക്കുട്ടന്‍ സംഗീതം പകര്‍ന്ന് കാര്‍ത്തിക് ആലാപിച്ച 'ഇനി ഒരു കാലത്തേക്ക് ഒരു പൂവ് വിടര്‍ത്താന്‍' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു പുറത്തെത്തിയത്.


ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!


പൂമരത്തിലെ മൂന്നാമത്തെ പാട്ടും ഹിറ്റായിരിക്കുകയാണ്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന പാട്ട് അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ സിനിമയിലെ കാളിദാസ് ആരുമില്ലാത്ത ക്യാംപസില്‍ നിന്നും ഓര്‍മ്മകള്‍ പുതുക്കി, ആലപിക്കുന്ന ദൃശ്യങ്ങളടക്കമാണ് പാട്ട് തയ്യാറാക്കിയിരിക്കന്നത്. കാളിദാസ് ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്തിരിക്കുന്നത്.


English summary
Kalidas Jayaram's Poomaram third song also hit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X