»   » ആരെയും അറിയിക്കാതെ പൂമരം റിലീസായോ? എന്തായാലും റിവ്യൂ കിടുക്കി, നന്ദി പറഞ്ഞ് കാളിദാസ് ജയറാം!!

ആരെയും അറിയിക്കാതെ പൂമരം റിലീസായോ? എന്തായാലും റിവ്യൂ കിടുക്കി, നന്ദി പറഞ്ഞ് കാളിദാസ് ജയറാം!!

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്‍ കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനിടെ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലൂടെ നായകനായി കാളിദാസ് അഭിനയിക്കുകയായിരുന്നു. എന്നാല്‍ സിനിമ ഇപ്പോ വരുമെന്ന്് പറഞ്ഞിട്ട് കാലങ്ങളായെങ്കിലും ഒരു വിവരവുമില്ലായിരുന്നു.

കൂവി തോല്‍പ്പിച്ചെങ്കിലും ഇത്തവണ ഷാജി പാപ്പനും പിള്ളേരും തകര്‍ക്കും! ഓഡിയന്‍സ് റിവ്യൂ വായിക്കാം!!

ഇത്തവണ ക്രിസ്തുമസ് സിനിമകളുടെ പട്ടികയില്‍ പൂമരവും ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ റിലീസ് പിന്നെയും മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ പൂമരത്തിനെ കുറിച്ച് ട്രോളുകള്‍ വീണ്ടും എത്തിയിരിക്കുകയാണ്.  റിലീസിന് മുമ്പ് തന്റെ സിനിമയ്ക്ക് മനോഹരമായി റിവ്യൂ എഴുതിയവര്‍ക്ക് നന്ദി അറിയിച്ച് കാളിദാസും രംഗത്തെത്തിയിരിക്കുകയാണ്.

പൂമരം റിലീസായോ?


കാളിദാസ് ജയറാമിന്റെ പൂമരം വിഷു, ഓണം, എന്നിങ്ങനെ പല ആഘോഷങ്ങളിലും റിലീസ് ചെയ്യുമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. ഒടുവില്‍ ഇത്തവണത്തെ ക്രിസ്തുമസിന് സിനിമ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും വീണ്ടും റിലീസ് മാറ്റി വെക്കുകയായിരുന്നു.

റിലീസ് ചെയ്തില്ലെങ്കിലും റിവ്യൂ എഴുതും

പൂമരം റിലീസിനെത്തിയില്ലെങ്കിലും സിനിമയുടെ റിവ്യൂ എഴുതി പ്രതിഷേധിക്കാനായിരുന്നു ആരാധകരുടെ തീരുമാനം. ശേഷം ഇന്നലെ മുതല്‍ രസകരമായ പല റിവ്യൂകളുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. സിനിമയ്ക്ക് റിവ്യൂ എഴുതിയവര്‍ക്കുള്ള മറുപടിയുമായി കാളിദാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റിവ്യൂ കലക്കി

പൂമരത്തിന്റെ റിവ്യൂ കലക്കി, അടിപൊളി എന്നാണ് കാളിദാസ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് സംബന്ധിച്ചോ മറ്റ് വിശേഷങ്ങളോ കാളിദാസ് പറഞ്ഞിരുന്നില്ല. എന്നിരുന്നാലും പൂമരത്തിന് വേണ്ടി ഒരു കൂട്ടം ആളുകള്‍ കാത്തിരിക്കുകയാണ്.

കമന്റുകള്‍ ഇങ്ങനെ

ട്രോളുകളുടെ രൂപത്തിലും തമാശ രൂപേനയുമായിരുന്നു പലരും പൂമരത്തിന് റിവ്യൂ എഴുതിയത്. കഥയിലെ ക്ലൈമാക്‌സില്‍ വില്ലന്‍ നായികയെ കൊല്ലുന്നത് മോശമായിപ്പോയെന്നും ഈ സിനിമ കണ്ടിട്ട് ഇതുപോലെ ആരെങ്കിലും ചെയ്താലോ എന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

ഞെട്ടിച്ച് പൂമരം


എന്റെ പൊന്നോ കിടുക്കാച്ചി പടം. അന്യായ വിഎഫ്എക്‌സ്, വിഷ്യുല്‍ ക്വാളിറ്റി, അഡാര്‍ മേക്കിംഗ്, ഇത്രയും നാള്‍ കാത്തിരുന്നത് വെറുതേയായില്ല. ഏതായാലും മലയാളത്തിലേക്കുള്ള എന്‍ട്രിയ പെളിച്ചടുക്കി. കാളിദാസ് കലക്കി. നൈസ് പെര്‍ഫോമന്‍സ് എന്നുമാണ് കമന്റുകള്‍. ഇതിന് താഴെ കാളിദാസ് നന്ദിയും പറഞ്ഞിട്ടുണ്ട്.

ഇത് കണ്ടിട്ട് റിലീസാകുമോ?

നിങ്ങളെ ട്രോളാന്‍ വേണ്ടി തുടങ്ങിയതല്ല ഇതൊന്നും. എന്നാല്‍ ഇത് കണ്ടിട്ടെങ്കിലും എബ്രിഡ് അണ്ണന്‍ പടം റിലീസാക്കട്ടെ എന്ന് ഓര്‍ത്ത് ചെയ്തതാണെന്നും ആരാധകര്‍ പറയുന്നു.

മാസ്റ്റര്‍പീസിനെ കനത്ത വെല്ലുവിളി

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന് കനത്ത വെല്ലുവിളിയാണ് പൂമരമെന്നും ഇത് 100 കോടി അടിക്കും. ആദ്യ പടം തന്നെ 100 കോടി ആക്കുന്ന ആദ്യ നടന്‍ 'കാളിദാസ് ' ആയിരിക്കുമെന്നുമാണ് ആരാധകരുടെ പ്രവചനം.

English summary
Kalidas Jayaram saying about Poomaram review troll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X