അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവിന് ലഭിച്ച ആദ്യ പ്രതികരണങ്ങളില്‍ അസ്വസ്ഥനായിരുന്നു: കാളിദാസ് ജയറാം
കാളിദാസ് ജയറാമിന്റെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികാ വേഷത്തില്‍ എത്തിയിരുന്നത്. കാട്ടുര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം സിനിമയ്ക്ക് ലഭിച്ച ആദ്യ പ്രതികരണങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്ന് കാളിദാസ് ജയറാം തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ആയിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ റിലീസ് ആയി ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രേക്ഷകരില്‍നിന്നും മോശം പ്രതികരണമാണ് വന്നിരുന്നതെന്നും എന്നാല്‍ കുടുംബങ്ങള്‍ ചിത്രം ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ നെഗറ്റീവ് അഭിപ്രായം മാറിവരുന്നുണ്ടെന്നും നടന്‍ പറയുന്നു.
സിനിമ കാണാത്തവര്‍ തീര്‍ച്ചയായും ചിത്രം തിയ്യേറ്ററില്‍ പോയി കണ്ടതിനു ശേഷം അഭിപ്രായങ്ങള്‍ പറയാം. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. മെച്ചെപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കില്‍ എന്നെ അറിയിക്കണം. കാളിദാസ് പറഞ്ഞു.
തനി നാടന്‍ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ രണ്ട് ഫുട്‌ബോള്‍ ലോക കപ്പുകള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിനുളളത്. കരിക്കിലെ ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.


Click it and Unblock the Notifications











