മിസ് യു പെരേര എന്ന് മഞ്ജുവിന്റെ കമന്റ്! മിസ്റ്റര്‍ പെരേരയാണെന്ന് കാളിദാസ്

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന താരമാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ നിരവധി സിനിമകള്‍ കാളിദാസ് ജയറാമിന്റെതായി പുറത്തിറങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് വിശേഷങ്ങള്‍ പങ്കുവെച്ച് കാളിദാസും എത്തിയിരുന്നു. മറ്റു താരങ്ങളെ പോലെ കാളിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ക്കൊപ്പമുളള ചിത്രം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

kalidas jayaram-manju warrier

ഇത് കണ്ടോ ഞാന്‍ എന്താണ് ഫോണ്‍ ഗാലറിയില്‍ നിന്നും ഇന്ന് കണ്ടുപിടിച്ചതെന്ന് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജുവിനൊപ്പമുളള ചിത്രം കാളിദാസ് പോസ്റ്റ് ചെയ്തത്. അടിക്കുറിപ്പിനൊപ്പം മഞ്ജുവിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു താരം. പിന്നാലെ കമന്റുമായി മഞ്ജുവും രംഗത്തെത്തിയിരുന്നു. മിസ് യൂ പേരെര എന്നാണ് കാളിദാസിന്റെ ചിത്രത്തിന് മഞ്ജു വാര്യര്‍ മറുപടി നല്‍കിയത്.

പിന്നാലെ മഞ്ജുവിനെ തിരുത്തി നടന്‍ എത്തിയിരുന്നു. മഞ്ജുവിന്റെ കമന്റിന് മറുപടിയായി മിസ്റ്റര്‍ പെരേര എന്നാണ് കാളിദാസ് ജയറാം കുറിച്ചത്. ചിത്രത്തില്‍ കാളിദാസിനോട് കാര്യമായെന്തോ പറയുകയാണ് മഞ്ജു. അത് വളരെ ക്ഷമയോടെ ഇരുന്ന് കേള്‍ക്കുകയാണ് നടന്‍. കാളിദാസിന്റെ പുതിയ ഫോട്ടോ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളളതാണെന്നാണ് സൂചന.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ചഭിനയിച്ചിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ജാക്ക് ആന്‍ഡ് ജില്ലിന് പുറമെ ജയരാജ് സംവിധാനം ചെയ്‌തൊരു സിനിമയും കാളിദാസിന്റെതായി വരുന്നുണ്ട്. ഹാപ്പി സര്‍ദാറാണ് കാളിദാസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. മരക്കാറിന് പുറമെ കയറ്റം, ചതുര്‍മുഖം, ദ പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങിയ സിനിമകളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങളാണ്.

Read more about: kalidas jayaram manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X