അദ്ദേഹം ചെയ്യുന്നതിന്റെ പകുതിയെങ്കിലും ചെയ്യാനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും: കാളിദാസ് ജയറാം

By Prashant V R

കുടുംബ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട നായകനടനാണ് ജയറാം. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ ജയറാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. നടന്റെ സിനിമകള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം ജയറാം തിളങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച നടന് ആരാധകരും ഏറെയാണ്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും ഇടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങള്‍ നടത്തി പ്രേക്ഷകരെ ഞെട്ടിച്ച താരം കൂടിയാണ് ജയറാം. കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന ചിത്തിനായി 13കിലോയോളം ശരീരഭാരം ജയറാം കുറച്ചിരുന്നു. അന്ന് അപ്രതീക്ഷിതമായി വന്ന നടന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ആരാധകര്‍

ആരാധകര്‍ ഒന്നടങ്കം നടന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് എത്തിയിരുന്നു. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നടന്റെ പിതാവിന്റെ വേഷത്തിലാണ് ജയറാം അഭിനയിച്ചിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലം ഫിറ്റ്‌നെസിനും വ്യായാമത്തിനും വേണ്ടി ജയറാം മാറ്റിവെച്ചിരുന്നു. അതേസമയം ജയറാമിന്റെതായി പുറത്തിറങ്ങിയ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മകന്‍ കാളിദാസ് ജയറാമാണ്

മകന്‍ കാളിദാസ് ജയറാമാണ് ഇത്തവണ അച്ഛന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അപ്പന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഇന്‍സ്റ്റയില്‍ താരപുത്രന്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. "നിങ്ങളുടെ ഒഴിവുകഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്കൗട്ട് ചെയ്യുന്നു.

Recommended Video

Remaster Old Footages to 4K UHD
അദ്ദേഹത്തിന്റെ

അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും എന്നാണ് ജയറാമിന്റെ പുതിയ ചിത്രം പങ്കുവെച്ച് കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം കൂടൂതല്‍ മെലിഞ്ഞുചെറുപ്പമായ ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ സഹതാരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

അദ്ദേഹം എന്താണ്

അദ്ദേഹം എന്താണ് എന്നത് അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹം എന്താണെന്നോ എവിടെ നില്‍ക്കുന്നുവെന്നോ താരതമ്യപ്പെടുത്തേണ്ടതില്ല. നീ സ്വയം പരിശ്രമിച്ച് സ്വന്തമായ പാതയില്‍ മുന്നേറുക. നിന്നെ സംതൃപ്തനാക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നാണ് വിജയ് യേശുദാസ് കാളിദാസിനോടായി പറഞ്ഞിരിക്കുന്നത്. വിജയ് യേശുദാസിന് പുറമെ ജയറാമിന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടിയും കമന്റുമായി എത്തിയിരുന്നു.

അതേസമയം ലോക്ഡൗണ്‍ കാലത്തും

അതേസമയം ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരമാണ് കാളിദാസ് ജയറാം. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലം വീട്ടില്‍ കൃഷിപ്പണിയും ഉണ്ടായിരുന്നു നടന്. വീട്ടില്‍ കൃഷി നടത്തി വിളവെടുപ്പ് നടത്തിയതിന്റെ ചിത്രങ്ങളെല്ലാം കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കാളിദാസിനൊപ്പം ജയറാമും കൃഷിക്ക് ഇറങ്ങിയിരുന്നു.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X