മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത് അനുഗ്രഹമാണ്, അച്ഛന്റെ നായികയെ കുറിച്ച് കാളിദാസ് പറയുന്നു..

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിന് മുന്‍പ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ എത്തുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ കാളിദാസ് ജയറാം, മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രം വരികയാണ്. ജാക്ക് ആന്‍ഡ് ജില്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്.

മഞ്ജു വാര്യരും കാളിദാസും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അതിനെ കുറിച്ച് കാളിദാസും പറഞ്ഞിരിക്കുകയാണ്. എനിക്ക് തോന്നുന്നു എട്ടോ ഒന്‍പതോ സിനിമകളില്‍ മഞ്ജു ചേച്ചിയും എന്റെ അച്ഛനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എന്റെ ചെറുപ്പം മുതല്‍ എനിക്ക് ചേച്ചിയെ നന്നായി അറിയാം. സന്തോഷ് സാറിന്റെ സിനിമയിലൂടെ മഞ്ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായി തോന്നുകയാണെന്നും കാളിദാസ് പറയുന്നു.

kalidas-jayaram

ഉറുമി എന്ന പൃഥ്വിരാജ് സിനിമയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. മുന്‍പത്തെ സിനിമകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നൊരു കഥയാണ് സിനിമ പറയുന്നത്. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്.

സിനിമയുടെ പിന്നണിയില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരുണ്ടാവുമെന്ന് സൂചനയുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പറയുന്നൊരു കഥയായിരിക്കും ജാക്ക് ആന്‍ഡ് ജില്ലിന്റെ ഇതിവൃത്തമായി വരുന്നത്. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X