»   » മോഹന്‍ലാലിന്റെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്ന കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം

മോഹന്‍ലാലിന്റെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്ന കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റൊരു താരപുത്രന്‍ കൂടെ നായകനായി മലയാളത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. രണ്ട് തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ശേഷമാണ് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മലയാളത്തിലേക്ക് വരുന്നത്.

സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല, ഇത്തരക്കാരെ തൂക്കിക്കൊല്ലാത്തതെന്താണെന്ന് കാളിദാസ് ജയറാം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രം റിലീസിങ് ഘട്ടത്തിലാണ്. മലയാളത്തെക്കാള്‍ അടുപ്പം തമിഴുമായിട്ടാണെങ്കിലും കാളിദാസിന്റെ ഹീറോസ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും താരപുത്രന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം..

കട്ട ലാലേട്ടന്‍ ഫാന്‍

ഞാനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നാണ് കാളിദാസ് പറയുന്നത്. ലാലേട്ടന്റെ സിനിമകള്‍ റിലീസ് ദിവസം തന്നെ ആദ്യ ഷോ കണാന്‍ ശ്രമിയ്ക്കും. എന്നാല്‍ സിനിമ കാണുന്ന ബന്ധം മാത്രമേ ലാലേട്ടനുമായുള്ളൂ..

മമ്മൂക്കയുമായി

മമ്മൂട്ടി അങ്കിളുമായി വ്യക്തിപരമായ ബന്ധമാണ്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അദ്ദേഹം. എന്റെ പഠനത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി അങ്കിള്‍ എപ്പോഴും ശ്രദ്ധിയ്ക്കും. സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ നന്നായി പഠിയ്ക്കുന്നുണ്ടോ മാര്‍ക്ക് വാങ്ങുന്നുണ്ടോ എന്നൊക്കെ അപ്പയെ വിളിച്ച് ചോദിയ്ക്കും.

മമ്മൂട്ടിയുടെ ഉപദേശം

പഠനം കഴിഞ്ഞിട്ടേ അഭിനയത്തില്‍ തുടരാന്‍ പാടുള്ളൂ എന്ന് മമ്മൂട്ടി അങ്കിള്‍ എപ്പോഴും ഉപദേശിയ്ക്കും. സത്യത്തില്‍ വിഷ്വല്‍ കമ്യൂണിക്കേഷന് ചെന്നൈയിലെ ലൊയോള കോളേജില്‍ ചേരാന്‍ കാരണം തന്നെ മമ്മൂട്ടിയാണെന്നാണ് കാളിദാസ് പറയുന്നത്. മമ്മൂട്ടിയാണത്രെ അവിടെ തന്നെ അഡ്മിഷന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചത്.- കാളിദാസ് പറഞ്ഞു

കാളിദാസിന്റെ സിനിമകള്‍

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് തമിഴകത്താണ്. ഒരു പക്കൈ കഥൈ, മീന്‍ കുളമ്പും മണ്‍ പാനയും എന്നീ ചിത്രങ്ങള്‍ തമിഴില്‍ ചെയ്തു. മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിച്ച പൂമരം റിലീസിന് തയ്യാറെടുക്കുകയാണ്.

English summary
Kalidas Jayaram Talks About His Relationship With Mohanlal And Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam