വിജയ് യെയും സൂര്യയെയും ഞെട്ടിച്ച് കാളിദാസ് ജയറാം, വീഡിയോ കാണൂ
പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലെന്ന് കേട്ടിട്ടില്ലേ. ഈ പഴമൊഴിയ അന്വര്‍ത്ഥമാക്കുകയാണ് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം. അനുകരണകലയില്‍ അച്ഛനെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് തമിഴ് പ്രേക്ഷകരുടെ കൈയ്യടി നേടിയിരിയ്ക്കുകയാണ് കാളിദാസ്.
വിജയ് അവാര്‍ഡ് നിശയിലാണ് അച്ഛനൊപ്പം വേദിയിലത്തെിയ കാളിദാസ് തമിഴ് യുവതാരങ്ങളുടെ ശബ്ദം അനുകരിച്ച കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. സദസ്സിലുണ്ടായിരുന്ന സൂര്യ, വിജയ് എന്നിവരുടെ ശബ്ദവും എത്താതിരുന്ന അജിത്തിന്റെ ശബ്ദവും കാളിദാസ് അനുകരിച്ചു

വിജയും, സൂര്യയും കാളിദാസന്റെ മിമിക്രി മാജിക്കില്‍ ചിരിയ്ക്കുകയും കൈയ്യടിയ്ക്കുകയും ചെയ്തു. മിമിക്രിയിലൂടെ സിനിമയിലെത്തിയ ജയറാമിന്റെ പാരമ്പര്യം എന്തായാലും കാളിദാസ് കൈവിട്ടിട്ടില്ല. വേദിയിലുണ്ടായിരുന്ന അമ്മ പാര്‍വതിയ്ക്കും മകന്റെ മിമിക്രി കണ്ട് സന്തോഷമടക്കാനായില്ല. മകന്റ പ്രകടനം ജയറാമിനെയും സന്തോഷിപ്പിച്ചു. എന്തായാലും സിനിമയിലേക്ക് ജയറാം മകനെ നായകനാക്കി ഇറക്കുന്നതിന് മുന്‍പ് തന്നെ മിമിക്രിയില്‍ കാളിദാസ് കഴിവ് തെളിയിച്ചത് കരിയറിന് ഗുണം ചെയ്യുമെന്ന് ഉറപ്പ്.
<center><iframe width="100%" height="450" src="//www.youtube.com/embed/gJxN_RJ0kek" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











