കാളിദാസിന്റെ ആദ്യ സിനിമ ഒരു പക്കാ കഥൈ
ചെന്നൈ: ബാലനടനായി മിന്നുന്ന അഭിനയം കാഴ്ചവെച്ച ജയറാമിന്റെ മകന്‍ കാളിദാസ് താന്‍ നായകനായി അഭിനയിക്കുന്ന ആദ്യം ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് സംവിധായകനായ ബാലാജി തരണീതരന്റെ ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെയാണ് കാളിദാസിന്റെ നാകനായുള്ള അരങ്ങേറ്റം.
'ബാലാജി തരണീതരന്റെ ഒരു പക്കാ കഥൈ എന്ന ചിത്രത്തില്‍ നായകനാകുന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം'. കാളിദാസ് ട്വീറ്റ് ചെയ്തു. ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രമാണ് ഒരു പക്കാ കഥൈ. ആദ്യ ചിത്രമായ നടുവ്‌ല കൊഞ്ചം പാക്കാത കാനോം എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിതാവ് ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ജയറാം തന്നെ നായകനായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസിനെ തേടിയെത്തി.
പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച കാളിദാസ് അടുത്തിടെ ഒരു സ്റ്റേജ് ഷോയില്‍ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. വിജയ്, സൂര്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സദസ്സിലായിരുന്നു അവരെ അനുകരിച്ചുള്ള കാളിദാസിന്റെ മിമിക്രി.


Click it and Unblock the Notifications