twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് അപേക്ഷിച്ച് കാളിദാസ്.. പൂമരത്തിനും ഈ പോസ്റ്റ് ഇടേണ്ടി വരുമോ?

    By Nimisha
    |

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം നായകനായെത്തിയ സിനിമ പുറത്തിറങ്ങിയത്. സമുദ്രക്കനിയും എം പത്മകുമാറും ചേര്‍ന്നൊരുക്കിയ ആകാശമിഠായിക്ക് തിയറ്ററുകളില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ചിത്രത്തിന് വിചാരിച്ചത്ര നല്ല പ്രതികരണമല്ല ലഭിച്ചത്.

    എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?

    തിരക്കഥയുമായെത്തിയ ഷാജോണിനോട് പൃഥ്വിരാജ് പറഞ്ഞത്.. പൃഥ്വിയുടെ വാക്കിന്‍റെ ശക്തി!തിരക്കഥയുമായെത്തിയ ഷാജോണിനോട് പൃഥ്വിരാജ് പറഞ്ഞത്.. പൃഥ്വിയുടെ വാക്കിന്‍റെ ശക്തി!

    ചിത്രത്തിന് വിചാരിച്ചത്ര അംഗീകാരം ലഭിക്കാത്തതിനെക്കുറിച്ച് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അച്ഛന്റെ ചിത്രത്തിന് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്ന് മകന്‍ പറയുന്നു. എന്നാല്‍ കാളിദാസന്റെ പൂമരത്തെക്കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

    അപ്പയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു

    അപ്പയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു

    ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ജയറാ ംനായകനായി സിനിമ എത്തിയത്. അപ്പയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇതെന്ന് കാളിദാസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരപുത്രന്‍ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്.

    നല്ലൊരു തിരിച്ചുവരവ്

    നല്ലൊരു തിരിച്ചുവരവ്

    പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ നല്ലൊരു തിരിച്ചുവരവായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. അപ്പയ്ക്ക് എത്രത്തോളം പ്രതീക്ഷയുണ്ടായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്.

    എനിക്ക് ഇഷ്ടപ്പെട്ടു

    എനിക്ക് ഇഷ്ടപ്പെട്ടു

    പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ടാണ് ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത്. തിയറ്ററില്‍ പ്രേക്ഷകരില്ല. കണ്ടവര്‍ക്കൊക്കെ ഈ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും കാളിദാസന്‍ പറയുന്നു. തനിക്കും ഈ സിനിമ ഇഷ്ടപ്പെട്ടു.

    നല്ല സിനിമയെ കൊല്ലരുത്

    നല്ല സിനിമയെ കൊല്ലരുത്

    ആകാശമിഠായി പോലെയുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാവണണെങ്കില്‍ പ്രേക്ഷക പിന്തുണ ആവശ്യമാണ്. അര്‍ഹിച്ച അംഗീകരവും പിന്തുണയും നല്‍കിയാല്‍ മാത്രമേ അത്തരം ചിത്രങ്ങള്‍ വീണ്ടും ഉണ്ടാവൂ.

    പൂമരത്തിന്റെ അവസ്ഥ

    പൂമരത്തിന്റെ അവസ്ഥ

    ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് നായകനായെത്തുന്ന ആദ്യ ചിത്രമായ പൂമരം പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൂമരം റിലീസ് ചെയ്താല്‍ ഇതേ പോലെ പോസ്റ്റ് ഇടേണ്ടി വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

    English summary
    Kalidas Jayaram urge to save Aakashamittayi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X