»   » അച്ഛന്റെ ഈ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരപുത്രന്‍ കാളിദാസന്‍, ഏതാണ് ആ സിനിമ?

അച്ഛന്റെ ഈ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരപുത്രന്‍ കാളിദാസന്‍, ഏതാണ് ആ സിനിമ?

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരായിരുന്നു ഏറെ സന്തോഷിച്ചത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് കാളിദാസന്‍ സിനിമയിലേക്ക് എത്തിയത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച കാളിദാസന്‍ നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ കാളിദാസന്‍ നായകനായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിന്റെ റിലീസിനു വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

സിനിമയാണ് തന്റെ കരിയര്‍ എന്നു മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് താന്‍ ശരീര കാര്യത്തിലൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും താരം പറയുന്നു. പ്രശ്‌സ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. അച്ഛനും അമ്മയും താരങ്ങളായതുകൊണ്ട് തന്നെ തന്റെ സിനിമാപ്രവേശം എളുപ്പമായിരുന്നുവെങ്കിലും താന്‍ അക്കാര്യത്തില്‍ തീരുമാനമെടുത്തതിന് ശേഷമാണ് തയ്യാറെടുപ്പുകള്‍ തുടങ്ങിയതെന്നും കാളിദാസന്‍ പറഞ്ഞു.

Kalidas Jayaram

അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ കാണാറുണ്ടെന്നും താരപുത്രന്‍ പറയുന്നു. മൂന്നാംപക്കം, അപരന്‍ കേളി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇഷ്ടമാണ്. അച്ഛന്റെ കരിയറിലെ മികച്ച ചിത്രമായി മകന്‍ വിലയിരുത്തുന്ന ചിത്രം നടനാണ്. ജയറാമിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയാണിത്. അഭിനയത്തിനും അപ്പുറത്ത് ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ജയറാം ആ ചിത്രത്തില്‍.

English summary
Kalidas Jayaram about his favourite films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam