ചിരിക്കാന്‍ റെഡിയായിക്കോളൂ.. കാളിദാസ് ജയറാം ഒരുങ്ങിത്തന്നെയാണ്!!!
ഓരോ സിനിമയിലും വ്യത്യസ്ത ലുക്കും ഗെറ്റപ്പും കൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുകയാണ് കാളിദാസ് ജയറാം. ഹാപ്പി സര്‍ദ്ദാറാണ് കാളിദാസിന്റെ പുതിയ ചിത്രം. സുധീപും ഗീതികയും ചേര്‍ന്ന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രണയ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
സമീപകാലത്ത് പുറത്തുവന്ന ചിത്രത്തിലെ ചില ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഹാപ്പി സര്‍ദ്ദാര്‍ ഒരു കംപ്ലീറ്റ് കോമഡി ചിത്രമാണെന്ന് ബോധ്യമാവുന്നു. കളര്‍ഫുളായ ചിത്രത്തില്‍ സര്‍ദ്ദാറിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. നോര്‍ത്ത് - സൗത്ത് സംസ്‌കാരത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മെറിന്‍ ഫിലിപ്പാണ് കാളിദാസിന്റെ നായികയായെത്തുന്നത്. ഹാസ്യത്തിന് ചുക്കാന്‍ പിടിക്കാന്‍ ഹാരിഷ് കണാരനും ചിത്രത്തിലുണ്ട്. ശ്രീനാഥ് ഭാസി, ശാന്തി കൃഷ്ണ, പ്രവീണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് നടന്‍ ജാവേദ് ജാഫറി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അഭിനന്ദ് രാമാനുജനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഗോപി സുന്ദര്‍സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു.


Click it and Unblock the Notifications











