»   » കാളിദാസന്‍റെ പൂമരത്തെക്കുറിച്ച് ഇനി തള്ളണ്ട, ചിത്രം തിയേറ്ററുകളിലേക്ക്.. അതിഥിയായി ഈ താരങ്ങളും

കാളിദാസന്‍റെ പൂമരത്തെക്കുറിച്ച് ഇനി തള്ളണ്ട, ചിത്രം തിയേറ്ററുകളിലേക്ക്.. അതിഥിയായി ഈ താരങ്ങളും

By: Nihara
Subscribe to Filmibeat Malayalam

കാളിദാസ് ജയറാമിന്റെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കാളിദാസന്‍ നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചു വരുമെന്ന അന്നേ പ്രേക്ഷകര്‍ കരുതിയിരുന്നു. 2016 സെപ്റ്റംബറിലാണ് കാളിദാസന്‍ നായകനാകുന്ന പൂമരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

പ്രിയാമണിയുടെ വിവാഹത്തിനിടയിലെ സെല്‍ഫി.. കാളിദാസനൊപ്പം ഭാവന, സെല്‍ഫി വൈറലാവുന്നു

ബംഗലുരുവിലെത്തിയ പ്രണവ് മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയത്, ഒരിടത്തും അടങ്ങി നില്‍ക്കുന്നില്ല

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആസ്വദാക മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ ഗാനം ഏറ്റെടുക്കുകയായിരുന്നു. പൂമരപ്പാട്ട് ഹിറ്റായതിനു ശേഷം ഇറങ്ങിയ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

കാത്തിരിപ്പിന് വിരാമമാവുന്നു

ട്രോളര്‍മാര്‍ സ്ഥിരം കുത്തിപ്പൊക്കുന്നൊരു കാര്യമാണ് പൂമരത്തിന്റെ റിലീസ്. ഒന്നര വര്‍ഷത്തിലേറെയായി നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷമാണ് പൂമരം റിലീസിങ്ങിന് തയ്യാറെടുക്കുന്നത്.

പൂമരത്തിലെ പുതുമുഖങ്ങള്‍

1983, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയൊരു കഥാരീതി മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് എബ്രിഡ് ഷൈന്‍. കാളിദാസ് ജയറാം ഒഴികെയുള്ള താരങ്ങള്‍ പുതുമഖമാമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹിറ്റായ ആ ഗാനം

പൂമരത്തിലെ ഞാനും ഞാനുമെന്റാളുമെന്ന ഗാനം ഏറെ ഹിറ്റായിരുന്നു. സമീപ കാലത്ത് പുറത്തിറങ്ങിയ ഗാനങ്ങളില്‍ വെച്ച് മികച്ച സ്വീകാര്യത ലഭിച്ചൊരു ഗാനം കൂടിയാണിത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നാണ് കാളിദാസ് ഈ ഗാനം ആലപിക്കുന്നത്. നല്ലൊരു ഫീല്‍ഗുഡ് ഗാനം കൂടിയാണിത്.

അതിഥി താരങ്ങളായി കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആറ് മാസത്തെ ഇടവേളയില്‍ എത്തിയ ഗാനങ്ങള്‍

ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനിടയിലാണ് പൂമരത്തിലെ ഗാനങ്ങള്‍ പുറത്തുവന്നത്. കൃത്യം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടു ഗാനങ്ങളും പുറത്തിറങ്ങിയത്.

പുതുമുഖ സംഗീത സംവിധായകന്‍

തുടക്കക്കാരായ സംഗീത സംവിധായകരെയും പരിചയപ്പെടുത്തിക്കൊണ്ടാണ് പൂമരം എത്തുന്നത്. ഞാനും ഞാനുമെന്റാളും എന്ന ഗനാത്തിന്റെ ഈണവും ആലാപനവും ഫൈസല്‍ റാസിയായിരുന്നു.

English summary
Kalidas Jayaram's Poomaram ready to release.
Please Wait while comments are loading...

Malayalam Photos

Go to : More Photos