»   » പൂമരം മാത്രമല്ല കാളിദാസിന്റെ ആദ്യ തമിഴ് ചിത്രവും പെട്ടിക്കകത്ത് തന്നെ, ഭാഗ്യമില്ലാത്ത താരപുത്രന്‍!

പൂമരം മാത്രമല്ല കാളിദാസിന്റെ ആദ്യ തമിഴ് ചിത്രവും പെട്ടിക്കകത്ത് തന്നെ, ഭാഗ്യമില്ലാത്ത താരപുത്രന്‍!

Posted By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമാ ലോകത്ത് എത്തിയതാണ് ജയറാമിന്റെ മകന്‍ കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൊക്കെ അതിശയിപ്പിയ്ക്കുന്ന അഭിനയമാണ് താരപുത്രന്‍ കാഴ്ചവച്ചത്. ബാലതാരമായപ്പോള്‍ തന്നെ അച്ഛന് കിട്ടാത്ത സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു.

പ്രിയാമണിയുടെ വിവാഹത്തിനിടയിലെ സെല്‍ഫി.. കാളിദാസനൊപ്പം ഭാവന, സെല്‍ഫി വൈറലാവുന്നു

എന്നാല്‍ നായികനായ ശേഷം ഒട്ടും ഭാഗ്യമില്ലാത്ത നടനായിപ്പോയി കാളിദാസ്. തമിഴിലും മലയാളത്തിലുമടക്കം മൂന്ന് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചെങ്കിലും ഇതുവരെ ഒരു സിനിമ മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. അതാണെങ്കില്‍ പൊട്ടിപ്പൊളിയുകയും ചെയ്തു.

നിതിനൊപ്പം മേഘ്‌നയ്ക്ക് എന്താ യുഎസ്സില്‍ കാര്യം, കാളിദാസ് ജയറാമിന്റെ ആദ്യ നായികയും പെട്ടോ ?

എപ്പോള്‍ തിരിച്ചെത്തും

ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ കാളിദാസ് മിമിക്രി അവതരിപ്പിച്ച് കൈയ്യടി നേടിയതോടെയാണ് കാളിദാസ് എപ്പോള്‍ നായകനായി തിരിച്ചെത്തും എന്ന ചോദ്യം സജീവമായത്. പഠനം തീര്‍ത്തിട്ട് അപ്പു അഭിനയിക്കും എന്ന് ജയറാമും പറഞ്ഞു.

കമല്‍ ലോഞ്ച് ചെയ്തു

ഒടുവില്‍ തമിഴ് സിനിമയിലൂടെ കാളിദാസ് മടങ്ങിയെത്താന്‍ തീരുമാനിച്ചു. ഉലകനായകന്‍ കമല്‍ ഹസനാണ് കാളിദാസിന ലോഞ്ച് ചെയ്തത്. വളരെ ആഘോഷമായിട്ടുള്ള തുടക്കമായിരുന്നു കാളിദാസിന്റേത്. ഒരോ ഘട്ടവും വാര്‍ത്തയായി. മകന്റെ ആദ്യ ചിത്രത്തിന് ക്ലാപ്പടിച്ചത് ജയറാമാണ്

ഒരു പക്ക കഥൈ

അങ്ങനെ ഏറെ പ്രതീക്ഷയോടെ കാളിദാസിന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നടുവിലെ കൊഞ്ചം പക്കത്ത് കാണോം എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ബാലാജി തരണീതരനാണ് ചിത്രം സംവിധാനം ചെയ്തത്. മേഘ്‌ന ആകാശ് എന്ന പുതുമുഖ നടി നായികയായുമെത്തി.

സിനിമ റിലീസായില്ല

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പാതിദൂരം പിന്നിട്ടപ്പോഴേക്കും അവസാനിച്ചു. മുക്കാല്‍ ഭാഗവും ചിത്രീകരിച്ച സിനിമയെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. 2014 ന്റെ തുടക്കത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

കാളിദാസ് അടുത്തത് ഏറ്റു

ഒരു പക്ക കഥൈ റിലീസ് ചെയ്യുന്നതിന് മുന്‍പേ കാളിദാസിന് വീണ്ടും തമിഴില്‍ നിന്ന് അവസരങ്ങള്‍ വന്നു. പ്രഭു, കമല്‍ ഹസന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം മീന്‍ കൊളമ്പും മണ്‍പാനയും എന്ന ചിത്രം ചെയ്തു. എന്നാല്‍ ആ സിനിമ എട്ട് നിലയില്‍ പൊട്ടി.

മലയാളത്തിലേക്ക്

അപ്പോഴും മലയാളികള്‍ കാത്തിരുന്നത് കാളിദാസിന്റെ മലയാളം അരങ്ങേറ്റത്തിനാണ്. ഒടുവില്‍ എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പൂമരം എന്ന ചിത്രം പ്രഖ്യാപിച്ചു. ഷൂട്ടിങും ആരംഭിച്ചു.

പൂമരം എവിടെ

2016 സെപ്റ്റംബറിലാണ് പൂമരത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 2017 ആദ്യം സിനിമ റിലീസ് ചെയ്യും എന്ന് പറഞ്ഞു. എന്നാല്‍ ഇതുവരെ സിനിമയിലെ രണ്ട് പാട്ടുകള്‍ മാത്രമാണ് റിലീസ് ചെയ്തത്. അവ രണ്ടും ഹിറ്റായി. ഇനി എന്ന് പൂമരം പൂക്കും എന്നാണ് ആരാധകരുടെ ചോദ്യം.

അടുത്ത ചിത്രം

അതിനിടയില്‍ കാളിദാസ് ജയറാം അടുത്ത ചിത്രം ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി കാളിദാസ് അഭിനയിക്കുന്നതത്രെ. സിനിമയെ കുറിച്ച് കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടില്ല.

English summary
Kalidas Jyaram's first Tamil film also pending

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam