ഐ യെ കുറിച്ച് കാളിദാസന്‍ പറയുന്നു
ഐ എന്ന ചിത്രം കാണാന്‍ കാത്തിരുന്നവരുടെ പട്ടികയില്‍ സൂപ്പര്‍സ്റ്റാറുകള്‍ മുതല്‍ യുവതാരങ്ങള്‍ വരെയുണ്ട്. യുതാരം കാളിദാസ് ജയറാമും ചിത്രം കണ്ടു. സിനിമയെ കുറിച്ച കാളിദാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതുകും ചെയ്തു.
പി സി ശ്രീ റാം സാറിന്റെ മികച്ച ദൃശ്യവത്കരണം കൊണ്ടും, ചിയാന്‍ വിക്രമിന്റെ മികച്ച പ്രകടനം കൊണ്ടും ഗംഭീരമാണ് ഐ എന്നാണ് കാളിദാസിന്റെ പോസ്റ്റ്. ചിത്രത്തിന് പിന്നിലെ കഠിന പ്രയത്‌നം പ്രതിഫലിക്കുന്നുണ്ടെന്നും കാളിദാസ് പറയുന്നു.

ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 14 ന് പൊങ്കല്‍ ആഘോഷമായാണ് തിയേറ്ററിലെത്തിയത്. എമി ജാക്‌സണ്‍ നായികയായെത്തിയ ചിത്രം വിക്രമിന്റെ കരിയര്‍ ലൈഫില്‍ മികച്ച ഒരു അധ്യായമായി എന്നും അടയാളപ്പെടുത്തപ്പെടും.
'ഒരു പക്ക കഥൈ' എന്ന തമിഴ് ചിത്രത്തിലൂടെ ഇപ്പോഴാണ് കാളിദാസ് സിനിമാ ലോകത്തേയ്ക്ക് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിച്ചു വളര്‍ന്ന കാളിദാസിന്റെ സിനിമാ അരങ്ങേറ്റം ഉലകനായകന്‍ കമല്‍ ഹസന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. നാളെ ഇതുപോലൊരു മികച്ച വിജയം കാളിദാസിനും നല്‍കാന്‍ കഴിയുമെന്ന് വിശ്വസിക്കാം.


Click it and Unblock the Notifications