തലയ്ക്ക് സുഖമില്ലാത്ത ആളാണ്... അപർണയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കാളിദാസ്, വീഡിയോ വൈറൽ
എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ക്ലിക്കായിട്ടുണ്ട്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് അപർണ ബാലമുരളിയും കാളിദാസ് ജയറാമും. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക കയ്യടി നേടിയ താരങ്ങളാണിവർ. ഇപ്പോൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അപർണയും കാളിദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആന്റ് മിസിസ് റൗഡിയ്ക്ക് വേണ്ടിയാണ്. അപർണയും കാളിദാസും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്.

പുറത്തു വന്ന ചിത്രത്തിന്റെ ടീസറിനും പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാളിദാസ് അപർണയ്ക്ക് കൊടുത്ത എട്ടിന്റെ പണിയാണ്. അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാണ് എന്ന കുറിപ്പോടെ അപർണയെ ട്രോളികൊണ്ടുളേള വീഡിയോ താരം ഫേസ്ബുക്കിൽ പോസ്റ്റിരിക്കുകയാണ്. അപർണയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് ട്രോൾ വീഡിയോയിൽ ചേർത്തിരിക്കുന്നത്.
എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ക്ലിക്കായിട്ടുണ്ട്. താരങ്ങളുടെആരാധകർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. ഫെബ്രുവരി 22 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കാളിദാസ് ജയറാം, അപർണ്ണ ബാലമുരളി എന്നിവർക്കൊപ്പം കാളിദാസിനൊപ്പം വിഷ്ണു ഗോവിന്ദ്,ഗണപതി, ഷെബിന്‍ ജോണ്‍സണ്‍ തുടങ്ങിയവരും സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications