»   » നല്ല സിനിമകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ കാളിദാസ് തയ്യാറാണ്, പൂമരത്തെ കുറിച്ച് ജയറാം

നല്ല സിനിമകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ കാളിദാസ് തയ്യാറാണ്, പൂമരത്തെ കുറിച്ച് ജയറാം

Written By:
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്തു. ആരാധകരെല്ലാം ആദിയെയും പ്രണവിനെയും ആഘോഷമാക്കുന്നു. എന്നാല്‍ ഒരു താരപുത്രന്റെ വരവ് മാത്രം ഇപ്പോഴും വഴിമുട്ടി നില്‍ക്കുകയാണ്.

സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം, ഞെട്ടിത്തരിച്ച് മലര്‍ ഫാന്‍സ്!!


റിലീസ് പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജയറാമിന്റെ മകന്‍ കാളിദാസിന്റെ ആദ്യ ചിത്രം വെളിച്ചം കണ്ടില്ല. പൂമരത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് നീണ്ടു പോകുന്നതിനിടെ ചിത്രത്തെ കുറിച്ച് ജയറാം പ്രതികരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം


പൂമരത്തെ കുറിച്ച്

മാര്‍ച്ച് മാസത്തോടെ പൂമരം റിലീസാകും എന്നാണ് അറിയുന്നത്. സിനിമ എപ്പോഴും അവന്റെ പാഷനായിരുന്നു. സത്യേട്ടന്റെ പിന്നാലെ എനിക്കും അഭിനയിക്കണമെന്ന് പറഞ്ഞ് കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ വേഷം നേടിയെടുത്തത് അവന്‍ തന്നെയായിരുന്നു.


കാത്തിരിക്കാം...

നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി ഒന്നു രണ്ടു വര്‍ഷങ്ങള്‍ കാത്തിരിക്കുന്നതില്‍ കുഴപ്പമില്ല. അവന്റെ ആഗ്രഹം സത്യസന്ധമുള്ളതാണെങ്കില്‍ ദൈവം സാധിച്ചുകൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


എബ്രിഡ് ഷൈന്‍ ചിത്രം

2016 ലാണ് എബ്രിഡ് ഷാന്‍ പൂമരം എന്ന ചിത്രം പ്രഖ്യാപിച്ചത്. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിലെത്തുന്നു എന്ന വാര്‍ത്ത മലയാളികള്‍ ആഘോഷിക്കുകയും ചെയ്തു.


മുതിര്‍ന്ന താരങ്ങള്‍

കാളിദാസ് നായകനാകുന്ന കോളേജ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് പൂമരം. ചിത്രത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബനും മീര ജാസ്മിനും മഞ്ജു വാര്യരും ഉണ്ട് എന്ന് കേട്ടപ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഇരട്ടിച്ചു.


ആദ്യ പാട്ട് എത്തി

സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച പൂമരത്തിലെ 'ഞാനും ഞാനുമെന്റാളും' എന്ന പാട്ട് നവംബറില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. രണ്ട് മില്യണിലധികം ആളുകള്‍ കണ്ട് ആ പാട്ടങ്ങ് വൈറലായി. പാട്ട് എത്തിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ വീണ്ടും കൂടി.


രണ്ടാമത്തെ പാട്ട്

ആദ്യ ഗാനം റിലീസ് ചെയ്തതിന് ശേഷം പൂമരത്തെ കുറിച്ച് പിന്നെ വിവരങ്ങളൊന്നുമില്ല. 2017 മെയ് 13 ന് ചിത്രത്തിലെ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തു. കടവത്തൊരു തോണി എന്ന് തുടങ്ങുന്ന പാട്ടും ഹിറ്റായി.


സിനിമ എവിടെ

രണ്ട് പാട്ട് റിലീസ് ചെയ്തിട്ടും പൂമരം ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ചിത്രത്തിന്റെ റിലീസ് വൈകുന്നതിന്റെ കാരണം തുറന്ന് പറയാന്‍ ഇതുവരെ സംവിധായകനോ അണിയറപ്രവര്‍ത്തകരോ തയ്യാറായിട്ടില്ല.


English summary
Kalidas wants to be part of good movies and doesn't mind waiting for one or two years to do that said Jayaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam