കാളിദാസ് എന്നെയും ഞെട്ടിച്ചു: ജയറാം

By Aswathi

കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റില്‍ വൈറലായിരുന്നു ജയറാമിന്റെ മകന്‍ കാളിദാസിന്റെ മിമിക്രി. വിജയ് അവാര്‍ഡ് നിശയില്‍ സൂര്യയെയും വിജയ് യെയും സാക്ഷി നിര്‍ത്തിയാണ് കാളിദാസ് ഇരുവരുടെയും ശബ്ദം അനുകരിച്ചത്. കൂടെ തല അജിത്തിന്റെയും. വേദിയില്‍ ജയറാമും കാളിദാസിനൊപ്പമുണ്ടായിരുന്നു. മകന്റെ പ്രകടനം തന്നെയും ഞെട്ടിച്ചെന്ന് ജയറാം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കാളിദാസിന്റെ സിനിമാ എന്‍ട്രിയെ കുറിച്ച് പലരും പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇതേ കുറിച്ചും സിനിമയെ കുറിച്ചുമുള്ള ജയറാമിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് തുടര്‍ന്ന് വായിക്കൂ.

കുടുംബ പ്രേക്ഷകരുടെ നടന്‍

കാളിദാസ് എന്നെയും ഞെട്ടിച്ചു

ജയറാം വിശേഷിപ്പിക്കപ്പെടുന്നത് കുടുംബ പ്രേക്ഷകരുടെ നടനെന്ന നിലയിലാണ്. ഇങ്ങനെ അറിയപ്പെടുന്നതില്‍ തനിക്ക് സന്തോമേയുള്ളൂ എന്നാണ് ജയറാം പറയുന്നത്. മലയാളി കള്‍ച്ചറിനൊക്കെ ഇണങ്ങുന്ന തരത്തില്‍ അഭിനയിക്കാനാണ് ജയറാമിനും ഇഷ്ടം

പുതിയ ചിത്രവും അങ്ങനെ തന്നെ

കാളിദാസ് എന്നെയും ഞെട്ടിച്ചു

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിബി മലയിന്റെ ചിത്രവും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്നാണ് സിനിമയുടെ പേര്. കുടുംബ പ്രേക്ഷകര്‍ക്ക് ഒരു വ്യതസ്തമായ സന്ദേശമായിരിക്കും ഈ സിനിമയെന്നും ജയറാം പറഞ്ഞു.

അപ്പോ ന്യൂജനറേഷനിലേക്ക്

കാളിദാസ് എന്നെയും ഞെട്ടിച്ചു

ഇങ്ങനെ ചിന്തിക്കുന്ന ജയറാം ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കില്ലേ എന്ന് ചോദിച്ചാല്‍, ജയറാമിനെ ഇതുവരെ ആരും അത്തരം സിനിമകളിലേക്ക് വിളിച്ചിട്ടില്ലത്രെ. ഇനിയഥവാ വിളിച്ചാല്‍ അഭിനയിക്കും. പക്ഷെ അവിടെയും തന്റേതായ പരിമിതികളും അളവുകളുമുണ്ടാകുമെന്ന് ജയറാം പറയുന്നു.

ബാലചന്ദ്രമേനോന്‍ പറഞ്ഞത്

കാളിദാസ് എന്നെയും ഞെട്ടിച്ചു

അത് കേട്ടപ്പോള്‍ സന്തോഷമായെന്നാണ് ജയറാം പറയുന്നത്. പുരസ്‌കാരത്തിന് വേണ്ടിയല്ല അഭിനയിക്കുന്നത്. തനിക്ക് പുരസ്‌കാരം ലഭിക്കാത്തിനെ കുറിച്ച് പലരും ഇത്തരത്തില്‍ പറയുമ്പോള്‍ സന്തോഷം മാത്രമേ തോന്നിയുള്ളൂ- ജയറാം പറഞ്ഞു.

മലയാള സിനിമയിലെ ട്രാന്‍സേഷന്‍

കാളിദാസ് എന്നെയും ഞെട്ടിച്ചു

എല്ലാ മേഖലയിലും മാറ്റങ്ങള്‍ നടക്കുന്നുണ്ട്. കാലം മാറി. അതിനനുസരിച്ച് മലയാള സിനിമയിലും മാറ്റങ്ങളുണ്ട്. മലയാളികളുടെ ചിന്തകള്‍ക്കനുസരിച്ച് സിനിമയിലും മാറ്റം വരുത്തുക അനിവാര്യമാണ്. ഈ ട്രാന്‍സേഷനും മാറ്റമാണ്. ഈ മാറ്റത്തില്‍ താന്‍ സന്തോഷവാനാണെന്നാണ് ജയറാം പറയുന്നത്.

 കാളിദാസ് സിനിമയിലേക്ക്

കാളിദാസ് എന്നെയും ഞെട്ടിച്ചു

സിനിമ തന്നെയാണ് അത്യന്തമായ ലക്ഷ്യം. പക്ഷെ തിടുക്കപ്പെടുന്നില്ല. നല്ല ഒരു അവസരം ഒത്തുവരണം. എപ്പോഴാണ് എന്റെ സമയം വരുന്നത് അന്ന് ഞാന്‍ അപ്പയോട് പറയുമെന്നാണ് കാളിദാസ് പറഞ്ഞിരിക്കുന്നത്. ഞാനിപ്പോള്‍ അവന്റെ വാക്കുകള്‍ക്ക് കാത്തിരിക്കുകയാണെന്നാണ് ജയറാം പറയുന്നത്.

കാളിദാസിന്റെ ശ്രമങ്ങള്‍

കാളിദാസ് എന്നെയും ഞെട്ടിച്ചു

ശരീരം ശ്രദ്ധിക്കാനൊക്കെ കാളിദാസ് സ്വയം ശ്രമിച്ചു തുടങ്ങിയിരിക്കുന്നുണ്ടത്രെ. രാവിലെ ആരും പറയാതെ തന്നെ എഴുന്നേറ്റ് പത്ത് കിലോമീറ്ററൊക്കെ നടക്കും. അവന്‍ വലിയ ഒരു ചെറുക്കനായി മുന്നില്‍ നില്‍ക്കുമ്പോള്‍ അച്ഛനായ തന്റെ സന്തോഷവും ജയറാം പറഞ്ഞു. അവന് അവന്റെ ലക്ഷ്യം ഉണ്ടെന്നും ജയറാം പറയുന്നു.

 കാളിദാസിന്റെ മിമിക്രി

കാളിദാസ് എന്നെയും ഞെട്ടിച്ചു

ഇടയ്ക്ക് ഇടയ്ക്ക് തന്റെ മുന്നില്‍ കാളിദാസ് പലരെയും അനുകരിച്ച കാണിക്കാറുണ്ട്. ഒരു ദിവസം അവന്റെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വിളിച്ച് എന്നെ അഭിനന്ദിച്ചു. സ്‌കൂളില്‍ അവന്‍ നന്നായി മിമിക്രി അനുകരിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അക്കാര്യം കാളിദാസിനോട് പറഞ്ഞപ്പോള്‍, ഇല്ലപ്പ ചുമ്മാ എന്നായിരുന്നു അവന്റെ മറുപടി- ജയറാം പറഞ്ഞു.

എന്നെയും ഞെട്ടിച്ചു

കാളിദാസ് എന്നെയും ഞെട്ടിച്ചു

വിജയ് പുരസ്‌കാര നിശയില്‍ കാളിദാസിന്റെ പ്രകടനം തനിക്കും സര്‍പ്രൈസ് ആയിരുന്നെന്നാണ് ജയറാം പറയുന്നത്. ആ വീഡിയോ ഇപ്പോള്‍ വൈറലാകുന്നതിലും സന്തോഷമുണ്ട്- ജയറാം പറഞ്ഞു.

പുതിയ ചിത്രങ്ങള്‍

കാളിദാസ് എന്നെയും ഞെട്ടിച്ചു

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പ്രിയാമണിയാണ് നായിക. തമിഴില്‍ കമല്‍ഹസനൊപ്പം ഉത്തമ വില്ലനില്‍ അഭിനയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X