കാളിദാസന്‍ തമിഴകത്ത് തകര്‍ക്കുന്നു

By Aswathi

ഒരു മിമിക്രിയിലൂടെ തമിഴ് പ്രേക്ഷക ലക്ഷങ്ങളെയും സിനിമാ ലോകത്തെയും കൈയ്യിലെടുത്ത, മലയാളത്തിന്റെ ജനപ്രിയ നായകന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം തമിഴകത്ത് തകര്‍ക്കുന്നു.

കാളിദാസന്‍ ആദ്യമായി നായകനായി അരങ്ങേറുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തമിഴകത്ത് പുരോഗമിയ്ക്കുകയാണ്. ഉലകനായകന്‍ കമല്‍ ഹസനാണ് കാളിദാസിനെ ഇന്‍ട്രഡ്യൂസ് ചെയ്തത്. അച്ഛന്‍ ആദ്യം ക്ലാപ്പടിച്ച് കാളിദാസ് ക്യാമറയ്ക്ക് മുന്നിലെത്തിയതും ശ്രദ്ധേയമായി.

kalidas

നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രമാണ് ഒരു പക്ക കഥൈ. മേഘ ആകാശ് എന്ന പുതുമുഖമാണ് ചിത്രത്തില്‍ കാളിദാസിന്റെ നായിയായെത്തുന്നത്.

കാളിദാസിന്റെ മലയാളം അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് കേരളം. നല്ലൊരു അവസരം ഒത്തുവന്നാല്‍ മലയാളത്തിലെത്തും എന്ന ഉറപ്പ് ജയറാം നല്‍കിയിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷവും എന്റെ വീട് അപ്പീന്റെയും മലയാളികള്‍ക്ക് അത്രയും പ്രിയപ്പെടാന്‍ കാരണം കൊച്ചു കാളിദാസിന്റെ അഭിനയമികവ് തന്നെയാണല്ലോ. വൈകാതെ മലയാള സിനിമയില്‍ കാളിദാസ് എത്തുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു താരോദയത്തിനായി മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X