»   »  പൂമരം ചെയ്യുമ്പോൾ അമ്മ പറ‍ഞ്ഞത് ഒരേയൊരു കാര്യം! കാളിദാസൻ അത് തുറന്ന് പറയുന്നു...

പൂമരം ചെയ്യുമ്പോൾ അമ്മ പറ‍ഞ്ഞത് ഒരേയൊരു കാര്യം! കാളിദാസൻ അത് തുറന്ന് പറയുന്നു...

Written By:
Subscribe to Filmibeat Malayalam

ബലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ താരമാണ് ജയറാമിന്റെ മകൻ കാളിദാസ്. ഇപ്പോഴിത പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികനായി അറങ്ങേറ്റം കുറിക്കാൻ പോകുകയാണ് താരം. സിനിമ എന്താണെന്നും എങ്ങനെയാണെന്നും വളരെ ചെറുപ്പമുതലെ കണ്ടു വളർന്ന കാളിദാസിന് സിനിമയിലേയ്ക്ക് ചുവടു വയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് അമ്മ പാർവതി ഒരു ഉപദേശം നൽകിയിരുന്നു.

parvathy

ബച്ചൻ കുടുംബത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കിയോ? ബിഗ്ബിക്കെതിരെ വിമർശനവുമായി ആരാധകർ

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസൻ അമ്മ തനിയ്ക്ക് നൽകിയ ഉപദേശത്തെ കുറിച്ചു തുറന്നു പറഞ്ഞത്. താൻ ബാലതാരമായി വെല്ളിത്തരയിൽ എത്തിയപ്പോൾ അച്ഛന് സിനിമയി്‍ ഒരു പാടു തിരക്കുകൾ ഉണ്ടായിരുന്നു. എന്നാൽ അപ്പോൽ അമ്മ തൻരെ സിനിമ തിരക്കുകൾ എല്ലാം ഉപേക്ഷിച്ചിരുന്നു. ഞാൻ സിനിമയിലേയ്ക്ക് വരാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ അമ്മ ഒന്നു മാത്രമാണ് തന്നോട് പറ‍ഞ്ഞത്. നിനക്ക് വീടുണ്ട് , കഴിക്കാന്‍ ഭക്ഷണമുണ്ട്. , ജീവിക്കാന്‍ വേണ്ടതെല്ലാമുണ്ട്. പണത്തിന് വേണ്ടി സിനിമ തിര‍ഞ്ഞെടുക്കരുത്- കാളിദാസൻ പറഞ്ഞു.

പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്! ആദ്യ ചിത്രം രണ്‍വീര്‍ സിങിനോടൊപ്പം...

അമ്മയുടേയും അച്ഛന്റേയും കഥാപാത്രങ്ങൾ എല്ലാ തന്നെ പ്രിയപ്പെട്ടതാണ്. അമ്മ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വടക്ക് നോക്കി യത്രത്തിലെ ശോഭ എന്ന കഥാപാത്രത്തെയാണ്. ശ്രീനിയങ്കിളിന്റെ തിരക്കഥയിൽ അഭിനയിക്കാൻ പറ്റിയത് തന്നെ ഏറ്റവും വലിയൊരു ഭാഗ്യമാണ്. ഇത് ഞാൻ അമ്മയോട് തന്നെ പറഞ്ഞിട്ടുണ്ട്. അച്ഛൻ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കമൽ അങ്കിൾ( കമൽ) സംവിധാനം ചെയ്ത നടൻ എന്ന ചിത്രമാണ്. അതിന് അച്ഛന് അവാർഡ് ലഭിക്കുമെന്ന് വരെ താൻ വിചാരിച്ചതായിരുന്നു. അതു ലഭിക്കാതിരുന്നപ്പോൾ നല്ല വിഷമവും ഉണ്ടായിരുന്നെന്ന് കാളിദാസ് പറ‍ഞ്ഞു

പ്രിയ ഔട്ട് സാക്ഷി ഇൻ! ഇപ്പോഴത്തെ ഇന്റർനെറ്റ് ക്രഷ്, ഇവർ ആരാണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം...

English summary
kalidsa jayaram say about his father's and morther's movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam