»   » കളിമണ്ണ്; മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല:ഫെഫ്ക

കളിമണ്ണ്; മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല:ഫെഫ്ക

Posted By:
Subscribe to Filmibeat Malayalam

ചിത്രീകരണ സമയത്തുതന്നെ വിവാദങ്ങളില്‍ അകപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ബ്ലെസ്സിച്ചിത്രം കളിമണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുന്നില്ല. ചിത്രത്തില്‍ നിന്നും ശ്വേതയുടെ പ്രസവരംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെങ്കില്‍ മറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി ഫെഫ്ക രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇതോടെ കളിമണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞ്. ഇത് മറ്റ് ചിത്രങ്ങളുടെ റിലീസിനെയും ബാധിക്കുന്ന രീതിയിലേയ്ക്കാണ് പോകുന്നത്.

കഴിഞ്ഞ ദിവസം ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് പ്രസവരംഗവുമായി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞത്. സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മുന്നില്‍ സിനിമയുടെ പ്രിവ്യൂ നടത്തി വേണ്ട എഡിറ്റിങ് നടത്തിയെങ്കില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂവെന്നാണ് ബഷീര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ബ്ലെസ്സിയ്ക്കും കളിമണ്ണിനും പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഫെഫ്ക അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കളിമണ്ണ് ഓഗസ്റ്റ് 23ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കളിമണ്ണിന് നിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്നാണ് ഫെഫ്ക അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ സെന്‍സര്‍ ചെയ്തുകഴിഞ്ഞിട്ടും ശ്വേതയുടെ പ്രസവരംഗം ചിത്രത്തിലുണ്ടെന്ന് ബ്ലെസ്സി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് പ്രസവരംഗങ്ങളില്ലെന്നും പ്രസവസമയത്ത് ശ്വേതയുടെ മുഖത്തുണ്ടായ വികാരങ്ങള്‍ മാര്‍ത്തമാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

English summary
FEFKA decided to stop all film releasing this August if the film exhibitors assiciatuon ban the movie Kalimannu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam