»   » കാത്തിരുന്നവര്‍ക്ക് നിരാശ; കളിമണ്ണ് 9ന് എത്തില്ല

കാത്തിരുന്നവര്‍ക്ക് നിരാശ; കളിമണ്ണ് 9ന് എത്തില്ല

Posted By:
Subscribe to Filmibeat Malayalam

ഓഗസ്റ്റ് ഒന്‍പതിന് വേണ്ടി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍, പ്രത്യേകിച്ചും ബ്ലസ്സി ചിത്രങ്ങളുടെ ആരാധകര്‍. ഇതിനകം തന്നെ വിവാദവും ചര്‍ച്ചയുമായി പ്രശസ്തിനേടിയ കളിമണ്ണ് എന്ന ബ്ലസ്സിച്ചിത്രത്തിന്റെ റിലീസ് തീയതി ഓഗസ്റ്റ് ഒന്‍പതാണെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പതിന് ചിത്രമിറങ്ങുന്നില്ല, കുറച്ചുദിവസങ്ങള്‍കൂടി കഴിഞ്ഞ് 23നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. എന്തുകൊണ്ടാണ് റിലീസ് തീയതി മാറ്റിയതെന്നകാര്യത്തില്‍ വ്യക്തതയില്ല.

നായിക ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് കോലാഹലങ്ങളില്‍ അകപ്പെട്ട കളിമണ്ണിന് കഴിഞ്ഞ ദിവസം ഒരു തിരുത്തല്‍പോലുമില്ലാതെ സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതോടെ ചിത്രത്തില്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതായി എന്തോ ഉണ്ടെന്നുള്ള പ്രചാരണത്തിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. മാത്രമല്ല വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ തുടങ്ങിയ ബ്ലസ്സിയ്ക്കും മറ്റുള്ളവര്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം നിശബ്ദമായി മറുപടി നല്‍കാനുള്ള അവസരമായി മാറുകയും ചെയ്തു.

തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ബ്ലെസ്സി. കളിമണ്ണും ഇതുപോലെതന്നെ പൂര്‍ണമായ ഒരു ബ്ലെസ്സിചിത്രമാകുമെങ്കിലും പതിവിന് വിപരീതമായ പലതും ബ്ലസ്സി ചിത്രത്തില്‍ പ്രേക്ഷകര്‍ക്കായി കരുതിവച്ചിട്ടുണ്ട്.

അനശ്വരമെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തി പിന്നീട് ബോളിവുഡിലേയ്ക്ക് ചുവടുമാറി ഇപ്പോള്‍ രണ്ടാംവരവ് ഗംഭീരമാക്കുന്ന ശ്വതേയ്ക്കും കളിമണ്ണ് മികച്ച ബ്രേക്കാവും നല്‍കുകയെന്നകാര്യത്തില്‍ സംശയമില്ല. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

English summary
The release date of Blessy's Kalimannu has been postponed from August 9th to 23rd

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam