സംഗതി ആകെ കലിപ്പ് തന്നെ!! ''കലിപ്പ്'' ഉടൻ തിയേറ്ററുകളിൽ...
കാലികപ്രസക്തമായ വിഷയങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രമായ കലിപ്പ് പ്രദർശനത്തിനെത്തുന്നു. പ്രേക്ഷകര്‍ക്ക് ചിന്തിക്കാനുള്ള വകയൊരുക്കുന്ന ചിത്രം കൂടിയാണിത്. ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ ജസ്സന്‍ ജോസഫാണ് ചിത്രം കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത്.

ജെഫിന്‍ (കുംകി ഫെയിം), അനസ്സ് സൈനുദ്ദീന്‍, അരുണ്‍ഷാജി, അഭിജിത്ത്, തട്ടകം ഷെമീര്‍, കലാശാല ബാബു, ഷോബി തിലകന്‍, ബാലാസിംഗ്, ടോണി, സലാഹ്, ബെന്നി പി.തോമസ്, സാജന്‍ പള്ളുരുത്തി, ഷാലി കയ്യൂര്‍, അനീഷ് പോള്‍, കലേഷ്, ഫെബിന്‍ സ്‌കറിയ, അംബികാ മോഹന്‍, ആര്യ കുട്ടപ്പന്‍, ഗോപികാ മോഹന്‍ദാസ്, ബിന്ദു അനീഷ്, അഞ്ജലി, സ്രേയാണി ജോസഫ് എന്നിവര് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
ജസ്സന്‍ ജോസഫ്, കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോണ്‍സി അഭിലാഷാണ്. സുനില്‍.ജി. ചെറുകടവ്, ജസ്സന്‍ ജോസഫ്, അനസ്എന്നിവരുടെ വരികൾക്ക് അനസ് സൈനുദ്ദീന്‍, അമര്‍നാഥ് എ.എം.ആര്‍ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, ഹിഷാം അബ്ദുള്‍ വഹാബ്, രാജലക്ഷ്മി എന്നിവർ ഗാനം ആലപിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം-അമര്‍നാഥ് എ.എം.ആര്‍., കല-സത്യപാല്‍, എഡിറ്റിംഗ്-അനീഷ് കുമാര്‍, അസ്സോ: ഡയറക്ടര്‍-അഭിലാഷ്, ആക്ഷന്‍-ജാക്കി ജോണ്‍സണ്‍, പ്രൊ:കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, പ്രൊ:എക്‌സി-ആന്റണി ഏലൂര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications