twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നൊന്നര കലിപ്പുമായി ത്രില്ലര്‍ ചിത്രം കലിപ്പ് തിയ്യേറ്ററുകളിലേക്ക്! മെയ് പത്തിന് റിലീസ്

    By Midhun Raj
    |

    ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ ജെസന്‍ ജോസഫ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കലിപ്പ്. സാധാരണക്കാരന് നീതി ലഭിക്കാനുളള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്.

    ആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതിആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതി

    ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. മെയ് പത്തിനാണ് കലിപ്പ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കലിപ്പിന്റെ ട്രെയിലര്‍ അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ശബ്ദ വിവരണത്തോടെയാണ് ട്രെയിലര്‍ ഇറങ്ങിയിരുന്നത്.

    kalippu

    ജെഫിന്‍ ജോണ്‍സന്‍, അനസ്സ് സൈനുദ്ദീന്‍, അരുണ്‍ ഷാജി, അഭിജിത്ത്, ഷെമീര്‍ തട്ടകം, ഷെലില്‍ കല്ലൂര്‍, ഷോബി തിലകല്‍, കലാശാല ബാബു, സാജന്‍ പള്ളുരുത്തി, ബാലാ സിംഗ്, ബെന്നി തോമസ്സ്, അനീഷ് പോള്‍, ബിജു കെ നായര്‍, രാജേന്ദ്രന്‍ ആലുക്കോ, ബിന്ദു അനീഷ്, ആര്യ കുട്ടപ്പന്‍, അഞ്ജലി, അംബികാ മോഹന്‍, ശ്രേയാണി ജോസഫ് , ഗോപിക മോഹന്‍ ദാസ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    ജോണ്‍ സി അഭിലാഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് അനീഷ് കുമാറാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. അനസ് സൈനുദ്ദീനും എഎംആറും സംഗീതമൊരുക്കിയ ഗാനം മധു ബാലകൃഷ്ണന്‍ ആലപിച്ചിരിക്കുന്നു.

    ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദും! വൈറലായി ചിത്രം! കാണൂഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദും! വൈറലായി ചിത്രം! കാണൂ

    ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍

    English summary
    kalippu malayalam movie release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X