»   » എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


നായകനായും, പിന്നീട് വില്ലനായും,കോമഡി താരമായും വെള്ളിത്തിരയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത നടനാണ് മനോജ് കെ ജയന്‍. പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന മനോജ് കെ ജയന്‍ സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയാണ്.

ശ്രദ്ധേയമായ വേഷങ്ങള്‍ തിരഞ്ഞടുത്തു എന്നത് മാത്രമല്ല, ലഭിച്ച വേഷങ്ങള്‍ ശ്രദ്ധേയമാക്കി മാറ്റിന എന്നതാണ് മനോജ് കെ ജയന്‍ എന്ന നടനെ മാറ്റി നിര്‍ത്തിയത്.
കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു മനോജ് കെ ജയന്‍ ചെയ്തിരുന്നത്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും മനോജ് കെ ജയന്റെ സാന്നിധ്യം കുറവായിരുന്നില്ല.

ഇപ്പോഴിതാ പ്രതീക്ഷകളോടെ മനോജ് കെ ജയന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഫറൂഖ് അബ്ദുള്‍ റഹിമാന്‍ സംവിധാനം ചെയ്യുന്ന കളിയച്ചന്‍. ന്യൂജനറേഷന്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത് ഒരു ക്ലാസിക്കല്‍ ചിത്രമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ഏറെ സാധ്യത ഉള്ള ചിത്രം കൂടിയാണ് കളിയച്ചന്‍. എന്നാല്‍ ഇതുവരെ അഭിനയ ജീവിതത്തില്‍ ഉണ്ടാകാത്ത ചില അനുഭവങ്ങളാണ് കളിയച്ചനില്‍ ഉണ്ടായതെന്ന് മനോജ് കെ ജയന്‍ പറയുന്നു. തുടര്‍ന്ന് വായിക്കുക.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിലെ കഥകളി വേഷം ഞാന്‍ ചെയ്തത്. ഇത്തരത്തിലുള്ള കഥയും, കഥാപാത്രവും എല്ലാ നടന്മാര്‍ക്കും ഒരു പോലെ കിട്ടണമെന്നില്ല. അതുക്കൊണ്ട് തന്നെയാണ് ഇരു കൈയ്യും നീട്ടി ഈ വേഷത്തെ ഞാന്‍ സ്വീകരിച്ചത്.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍


കഥകളിയുടെ വേഷം ഇട്ട് കഴിയുമ്പോള്‍ പിന്നെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ഒരു യഥാര്‍ത്ഥ കഥക്കളിക്കാരന് കളി കഴിയുമ്പോള്‍ വേഷം അഴിക്കാം, പക്ഷേ സിനിമയാകുമ്പോള്‍ അത് പറ്റില്ലല്ലോ. മേക്കപ്പില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാകുമ്പോള്‍ മറ്റ് അസ്വസ്തകളും തുടങ്ങും.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍


കഥയോടുള്ള ഇഷ്ടം കൊണ്ടാണ് കളിയച്ചനില്‍ അഭിനയിക്കാമെന്ന് പറഞ്ഞത്. അതുക്കൊണ്ട് തന്നെ ഈ സിനിമ തന്റെ പ്രതീക്ഷയാണ്. സാധരണ സിനിമകള്‍ക്ക് വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ നാലിലൊന്നേ ഇത്തരം ചിത്രങ്ങള്‍ക്ക് വാങ്ങുകയുള്ളൂ. മനോജ് കെ ജയന്‍ പറയുന്നു.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

പി കുഞ്ഞിരാമന്‍ നായര്‍ എഴുതിയ കളിയച്ചന്‍ എന്ന കാവ്യമാണ് ഈ ചിത്രം. കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

നാഷ്ണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്റെ കണ്ണു നീരില്‍ കുതിര്‍ന്ന ഈ ചമയത്തെ ആരും അവഗണിക്കരുത്; മനോജ് കെ ജയന്‍

ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Manoj K Jayan and Manju Pillai will be seen playing prominent roles in the film, which revolves around the life of a Kathakali dancer, Kunhiraman and his relationship with his guru.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam