ടൊവിനോ ചിത്രം കല്‍ക്കിയിലെ മരണമാസ് വില്ലന്‍! വൈറലായി പുതിയ ക്യാരക്ടര്‍ ഇന്‍ട്രോ ടീസര്‍
ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റര്‍ടെയ്‌നറാണ്. ടൊവിനോ ആദ്യമായിട്ടാണ് ഇത്തരമൊരു റോളിലെത്തുന്നത്. കല്‍ക്കിയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളെല്ലാം തരംഗമായി മാറിയിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുളള ടീസറുകള്‍ക്കായിരുന്നു മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്.
എറ്റവുമൊടുവിലായി കല്‍ക്കിയിലെ പ്രധാന വില്ലനെ പരിചയപ്പെടുത്തികൊണ്ടുളള വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ അമര്‍നാഥിനെ അവതരിപ്പിക്കുന്ന ശിവജിത്ത് പദ്മനാഭന്റെ ക്യാരക്ടര്‍ ടീസറായിരുന്നു റിലീസ് ചെയ്തിരുന്നത്. വീരം,രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ശിവജിത്ത് പദ്മനാഭന്‍. പരീക്ഷണ സ്വഭാവമുളള ഒരു മാസ് ചിത്രമായിരിക്കും കല്‍ക്കിയെന്ന് അണിയറക്കാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. സംയുക്ത മേനോന്‍ വീണ്ടും ടൊവിനോയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് ചിത്രം എത്തുന്നത്.

സിനിമയില്‍ രാഷ്ട്രീയക്കാരിയായ ഡോ സംഗീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോയ്ക്കും സംയുക്തയ്ക്കും പുറമെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് കല്‍ക്കി നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











