»   » 'ഈ സ്വപ്‌നങ്ങള്‍'... കല്ലായി എഫ്എമ്മിലെ പുതിയ ഗാനം പുറത്തിറങ്ങി

'ഈ സ്വപ്‌നങ്ങള്‍'... കല്ലായി എഫ്എമ്മിലെ പുതിയ ഗാനം പുറത്തിറങ്ങി

Written By:
Subscribe to Filmibeat Malayalam

ഈ സ്വപ്‌നങ്ങള്‍,
സ്വര്‍ഗ്ഗങ്ങള്‍ മേലെ മോഹം തീര്‍ക്കവെ
ഈ വര്‍ണങ്ങള്‍,
ചിത്രങ്ങള്‍ മേലെ താരം ചാര്‍ത്തവെ
ഇഷ്ടങ്ങള്‍.. ബന്ധങ്ങള്‍...

റഫി ആരാധകന്റെ കഥ പറയുന്ന കല്ലായി എഫ്എമ്മിലെ ഏറ്റവും പുതിയ ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്. ക്യാപ്റ്റന്‍ സുനിര്‍ ഹംസയുടെ വരികള്‍ക്ക് സച്ചിന്‍ ബാലുവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റംഷി അഹമ്മദിന്റെ ശബ്ദവും സാജന്‍ കളത്തിലിന്റെ ചിത്രീകരണവും ചേരുമ്പോള്‍ ഗാനം വേറിട്ടൊരു അനുഭവമാകുന്നു.


Kallai FM

സന്തോഷ് കുമാര്‍ ടിവിയും ഷാജഹാന്‍ ഒയാസിസും ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിനീഷ് മില്ലേനിയമാണ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റഫിയുടെ മകന്‍ ഷാഹിദ് റഫി തന്നെയാണ് സിനിമയുടെ സംഗീതം പുറത്തിറക്കിയത്. സച്ചിന്‍ ബാലുവിനൊപ്പം ഗോപീ സുന്ദറും സംഗീതസംവിധായനായെത്തുന്നുണ്ട്. മുഹമ്മദ് റഫിയുടെ പല ഹിറ്റ് ഗാനങ്ങളും സിനിമയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്രീനാഥ് ഭാസി, അനീഷ് ജി മേനോന്‍, സുനില്‍ സുഖദ, കോട്ടയം നസീര്‍, പാര്‍വതി രതീഷ്, കൃഷ്ണപ്രഭ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റുള്ളവര്‍. ലഭ്യമായ സുചനകളനുസരിച്ച് ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററിലെത്തും.


English summary
Kallai FM, Ee Swapnangal Song released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam