»   » മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായി ശ്രീനീവാസന്‍ കോഴിക്കോട്!!!

മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായി ശ്രീനീവാസന്‍ കോഴിക്കോട്!!!

By: Karthi
Subscribe to Filmibeat Malayalam

മുഹമ്മദ് റാഫിയും അദ്ദേഹത്തിന്റെ സംഗീതവും കോഴിക്കോടുകാര്‍ക്ക് നെഞ്ചിലെ മിടിപ്പ് പോലെയാണ്. അത്രത്തോളമാണ് മുഹമ്മദ് റാഫിയും കോഴിക്കോടും തമ്മിലുള്ള ബന്ധം. അതേ കോഴിക്കോടിന്റെ മണ്ണില്‍ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായ സിലോണ്‍ ബാപ്പുവായി ശ്രീനിവാസനും എത്തി. മുഹമ്മദ് റാഫിയുടെ ആരാധകനായ സിലോണ്‍ ബാപ്പുവും പുതുതലമുറ സംഗീതത്തിന്റെ ആരാധകനായ മകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് കല്ലായി എഫ്എം.

Kallai FM

മുഹമ്മദ് റാഫി ആരാധകനായ സിലോണ്‍ ബാപ്പുവും പുതുതലമുറയുടെ കണ്ണിയായ മകനും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവാണ്. ഊണിലും ഉറക്കത്തിലും റാഫി മാത്രമുള്ള ബാപ്പുവിന്റേയും മകന്റേയും ജീവിതത്തിലെ രസകരമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന കുടുംബ ചിത്രമാണ് കല്ലായി എഫ്എം. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി കല്ലായി എംഎമ്മിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിലോണ്‍ ബാപ്പുവായി ശ്രീനിവാസനും മകനായി ശ്രീനാഥ് ഭാസിയുമാണ് വേഷമിടുന്നത്. മുംബൈ, അബുദാബി എന്നിവടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. 

Kallai FM

തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ കോഴിക്കോട് സ്വദേശി വിനീഷ് മില്ലേനിയമാണ് കല്ലായി എഫ്എമ്മിന്റെ സംവിധായകന്‍. മുഹമ്മദ് റാഫിയുടെ മകന്‍ ഷാഹിദ് റാഫിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് ഒയാസിസ് ഗ്രൂപ്പിന്റെ ബാനറില്‍ ഷാജഹാന്‍ ഒയാസിസ് ആണ്. മുഹമ്മദ് റാഫിയുടെ പ്രശസ്തമായ രണ്ട് ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, പാര്‍വ്വതി രതീഷ്, കൃഷ്ണപ്രഭ, സുനില്‍ സുഗത, കോട്ടയം നസീര്‍, എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സജന്‍ കളത്തിലാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഫീഖ് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരുടെ വരികള്‍  ഈണം നല്‍കുന്നത് ഗോപി സുന്ദറും സച്ചിനുമാണ്.

English summary
Silon Bappu a hardcore Muhammad Rafi fan and his son is a new generation music follower. The story tells the clashes between Bappu and his son in a family background. The movie Kallai FM starts rolling in calicut.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam