»   » കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

Posted By:
Subscribe to Filmibeat Malayalam

ഹൈദരബാദ്: മലയാളത്തിന്റെ ഹാസ്യ നടി കല്‍പ്പനയുടെ വിയോഗം മലയാള സിനിമയെ ഒന്നടങ്കം തളര്‍ത്തിയിരിക്കുകയാണ്. ഇതുപോലെ തന്നെ അന്യ ഭാഷാ സിനിമാ ലോകവും കല്‍പ്പനയുടെ മരണത്തില്‍ ദു: ഖം രേഖപ്പെടുത്തുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പന തെലുങ്ക് ചിത്രത്തിന്റെ നാലു ഷോട്ടുകള്‍ ബാക്കിയാക്കിയാണ്  യാത്രയായത്.

കാര്‍ത്തിയും നാഗാര്‍ജുനയും അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ഊപിരി( തോഴ) എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനും ഒരു അവാര്‍ഡ് നിശയുടെയും ഭാഗമായാണ് കല്‍പ്പന ഹൈദരബാദില്‍ എത്തിയത്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കിടക്കുന്ന കല്‍പ്പനയെ റൂം ബോയിയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഹാസ്യ വേഷങ്ങളും ഗൌരവമുള്ള വേഷങ്ങളും കല്ർപ്പന ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. ചാർളിയാണ് അവസാനമായി അഭിനയിച്ച ചിത്രം.  ഇതിലും കല്ർപ്പനയുടെ മരണത്തെ എടുത്തു കാണിക്കുന്നുണ്ട്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

കല്‍പ്പനയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഊപിരി. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

പിവിപി സിനിമയുടെ ബാനറില്‍ വംശി ബൈരപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അന്നപൂര്‍ണ്ണാ സ്റ്റുഡിയോയില്‍ വച്ച് ഒരാഴ്ചത്തെ ഷൂട്ടിംഗ് നടന്നിരുന്നു. നാഗാര്‍ജുന,തമന്ന, തമിഴ്‌നടന്‍ കാര്‍ത്തി എന്നിവര്‍ക്കൊപ്പമാണ് കല്‍പ്പനയും അഭിനയിച്ചിരുന്നത്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

കല്‍പ്പന അവസാനമായി അഭിനയിച്ചതെന്നു പറയാന്‍ തെലുങ്കിലെ ഊപിരി തന്നെയാണ്. പക്ഷേ ചിത്രത്തില്‍ കല്‍പ്പനയുടേതായ നാല് ഷോട്ടുകള്‍ ബാക്കിയാക്കിയാണ് കല്‍പ്പന സിനിമാ ലോകത്തോട് വിട പറഞ്ഞത്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്ലിബോല എന്ന ് ചിത്രമാണ് തെലുങ്കില്‍ ആദ്യത്തേത്. ശാരദയുടെ പേരകുട്ടിയായണ് അഭിനയിച്ചത്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

തമിഴിലും കല്‍പ്പന കാലെടുത്തു വച്ചിട്ടുണ്ട്. എന്നാല്‍ തമിഴില്‍ അഭിനയിച്ച സതി, ലീലാവതി, ചിന്നവീട് എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.

കല്‍പ്പന യാത്രയായത് നാല് ഷോട്ടുകള്‍ ബാക്കിയാക്കി, എന്തായിരുന്നു ആ വേഷം, കേട്ടാല്‍ കണ്ണു നിറയും..

ഊപിരി എന്ന ചിത്രത്തില്‍ നായകനായ നാഗാര്‍ജുനയെ പരിചരിക്കുന്ന ആയയുടെ വേഷത്തിലാണ് കല്‍പ്പന എത്തുന്നത്. എന്നാല്‍ നാലു ഷോട്ടുകള്‍ ബാക്കിയാക്കിയാണ് കല്‍പ്പന യാത്രയായത്.

English summary
Kalpana last act in Telugu movie, remain 4 shots

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam